മനോരമയുടെ ഹോർത്തൂസ് പരിപാടിയില്‍ “അംബേദ്കർ എങ്ങനെ വായിക്കപ്പെടുന്നു” എന്ന വിഷയത്തിലെ പാനല്‍ ചർച്ചയില്‍ പാനലിസ്റ്റുകള്‍ ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തെ ആക്രമിച്ചപ്പോള്‍ ശ്രീജിത്ത് അതിന് മറുപടിയുമായി വന്നുവെങ്കിലും അതിന് തനിക്ക് കഴിഞ്ഞില്ലെന്ന പരാതിയുമായി ശ്രീജിത്ത് പണിക്കര്‍. മലബാര്‍ കലാപത്തെക്കുറിച്ച് പാനലിലുള്ള ചിലര്‍ സുദീര്‍ഘമായി കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ മിണ്ടാന്‍ പോലും അനുവദിച്ചില്ലെന്നും ശ്രീജിത് പണിക്കര്‍ പരാതി പറയുന്നു. മലയാളമനോരമ പത്രവും ചാനലും ചേര്‍ന്നാണ് ഹോര്‍ത്തൂസ് എന്ന പേരില്‍ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പാനലിസ്റ്റുകള്‍ ശ്രീജിത്തിനെ അഭിപ്രായം പറയാന്‍ അനുവദിച്ചില്ലെന്ന് പറയുന്നു. മറ്റ് പാനലിസ്റ്റുകളുടെ അഭിപ്രായങ്ങളെ ഖണ്ഡിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെ സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നാണ് ആക്ഷേപം. പാനലിസ്റ്റുകളുടെ എതിര്‍പ്പിനെ വകവെയ്‌ക്കാതെ മറുപടി പറയാൻ തുനിഞ്ഞ ശ്രീജിത്തിന്റെ സംഭാഷണം ചര്‍ച്ചയിലെ മോഡറേറ്ററും മറ്റും തടസ്സപ്പെടുത്തുകയായിരുന്നുവെന്നും പറയപ്പെടുന്നു.
തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് വാശിപിടിച്ച ശ്രീജിത്ത് പണിക്കർക്ക് മുന്നില്‍ സംഘാടകർക്ക് ഒടുവില്‍ കീഴടങ്ങേണ്ടി വന്നു. വേദിയില്‍ നിന്നും താഴെയിറങ്ങി ശ്രീജിത് പ്രതിഷേധിക്കുന്നതിന്റെ വീഡിയോ കാണാമായിരുന്നു. പാനല്‍ ചര്‍ച്ചയില്‍ അംഗങ്ങളായ മൂന്ന് പേരുടെയും വാദങ്ങള്‍ കേള്‍ക്കാനാണ് തങ്ങള്‍ വന്നതെന്നും എന്നാല്‍ അതില്‍ ശ്രീജിത്തിന്റെ വാദം മാത്രം കേള്‍ക്കേണ്ട എന്ന് തീരുമാനിക്കുന്നത് തെറ്റാണെന്നും ചര്‍ച്ച കേള്‍ക്കാനെത്തുവരും പ്രതികരിച്ചു.

















