2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം നമ്മള്‍ ഡിജിറ്റലായിട്ട് കുറച്ച്‌ കാലമായി. അതിനുശേഷം, മിക്ക വ്യാപാരികളും ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി QR കോഡ് സ്കാനറുകള്‍ സ്ഥാപിച്ചു, ഇത് പണമിടപാട് പ്രക്രിയ എളുപ്പവും സമയം ലാഭിക്കുന്നതുമാക്കി. ഇപ്പോഴിതാ, കാഴ്ചയില്ലാത്ത ഒരാള്‍ തന്റെ ഷർട്ടില്‍ QR കോഡ് ഘടിപ്പിച്ച്‌ ഒരു കാറിനടുത്തേക്ക് വരുന്നതിന്റെ വീഡിയോ വൈറലാവുകയാണ്. ഡ്രൈവറും ഭിക്ഷക്കാരനായ ആ മനുഷ്യനും തമ്മില്‍ സംഭാഷണത്തില്‍ ഏർപ്പെടുന്നു, അതിനിടെ ഡ്രൈവർ തന്റെ ഫോണ്‍ ഉപയോഗിച്ച്‌ ആ മനുഷ്യന് പണം കൈമാറുന്നതായി കാണാം.

ഈ വീഡിയോ എക്സില്‍ (X) പങ്കുവെച്ചിരിക്കുന്നത് ഗൗരവ്വ് സോമാനി (@somanigaurav) എന്നയാളാണ്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ:”തിരക്കേറിയ ഗുവാഹത്തിയില്‍ ശ്രദ്ധേയമായ ഒരു രംഗം കണ്ടു – ഒരു ഭിക്ഷക്കാരൻ PhonePe സഹായത്തോടെ പണം ചോദിക്കുന്നു. സാങ്കേതികവിദ്യയ്ക്ക് അതിരുകളില്ല. സാമൂഹിക- സാമ്ബത്തിക നിലയുടെ തടസ്സങ്ങള്‍ പോലും മറികടക്കാൻ സാങ്കേതികവിദ്യയ്ക്കുള്ള ശക്തിയുടെ തെളിവാണിത്. മനുഷ്യത്വത്തിന്റെയും ഡിജിറ്റല്‍ മുന്നേറ്റത്തിന്റെയും കൗതുകകരമായ കാഴ്ച”

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താൻ QR കോഡ് സ്കാനറുകള്‍ അവതരിപ്പിച്ചപ്പോള്‍, അവ ധനികർക്കും ഇടത്തരക്കാർക്കും വേണ്ടി മാത്രമായിരിക്കും എന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ, വഴിയോര ചായക്കടക്കാർ, തള്ളു വണ്ടിയില്‍ കച്ചവടം നടത്തുന്നവർ, അല്ലെങ്കില്‍ സ്ഥിരമായ ഒരിടമില്ലാത്തവർ തുടങ്ങി അനേകം പേർ മാർക്കറ്റുകളിലെല്ലാം അവ ഉപയോഗിച്ച്‌ തുടങ്ങി. ഇതുതന്നെയല്ലേ ‘ഡിജിറ്റല്‍ ഇന്ത്യ’ ?

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക