ഇടശേരി, ചിലങ്ക ബീച്ചുകളില്‍ മത്തിച്ചാകര. ശനിയാഴ്ച വൈകീട്ടാണ് തിര യോടൊപ്പം ചാളക്കൂട്ടവും കരയിലേക്ക് അടിച്ചുകയറിയത്. അപ്രതീക്ഷിതമായി മത്സ്യക്കൂട്ടം അടിച്ചുകയറിയതോടെ ഇതുപിടിക്കാൻ നിരവധിപേർ ബീച്ചിലെത്തി. പിടയുന്ന മത്സ്യം കവറുകളിലും ചാക്കിലുമാക്കിയാണ് സ്ത്രീകളടക്കമുള്ളവർ കൊണ്ടുപോയത്.

ഇവ ഭക്ഷിക്കാൻ കാക്കകളും നിറഞ്ഞു.മത്സ്യക്കൂട്ടം ദിശതെറ്റി വന്നതാണ് കരയിലേക്ക് കയറാൻ കാരണമായത്. കരയില്‍ അടിച്ചുകയറി മത്സ്യം പിടയുന്നത് കൗതുകക്കാഴ്ചയായിരുന്നു. ഏതാനുംദിവസംമുമ്ബും ഇത്തരത്തില്‍ മത്തിക്കൂട്ടം തിരയോടൊപ്പം കാണപ്പെട്ടിരുന്നു. വീഡിയോ ദൃശ്യങ്ങൾ ചുവടെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക