നിലമ്ബൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിച്ചേക്കും. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ഷോണിന്റെ പേരിന് മുന്‍തൂക്കം നല്‍കുന്നത്. മണ്ഡലത്തില്‍ നിന്നുള്ള ക്രൈസ്തവ നേതാവിനെയും പരിഗണിച്ചേക്കും.

വഖഫ് ബില്ലിന്റേയും മുനമ്ബത്തേയും സാഹചര്യം പരിഗണിച്ചാണ് ബിജെപി നീക്കം. നിലമ്ബൂര്‍ മണ്ഡലത്തില്‍ 20 ശതമാനം ക്രൈസ്തവ വോട്ടുകള്‍ ഉണ്ട്. ബിജെപി വോട്ടുകള്‍ക്ക് പുറമേ ഈ വോട്ടുകള്‍ കൂടി സമാഹരിക്കുകയാണ് ബിജെപി ലക്ഷ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനതലത്തില്‍ തന്നെ ക്രൈസ്തവരും ബിജെപിയുമായുള്ള സമവാക്യം ഇതിലൂടെ മെച്ചപ്പെടുത്താമെന്നും ബിജെപി കരുതുന്നു. തീരെ വിജയ സാധ്യതയില്ലാത്ത മണ്ഡലത്തിൽ നിന്ന് മത്സരിച്ചു പരാജയപ്പെട്ട് ഇപ്പോഴുള്ള താര പരിവേഷം നഷ്ടമാക്കുവാൻ ഷോൺ ജോർജ് തയ്യാറാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അനൂപ് ആന്റണിയുടെ പേരും പരിഗണനയിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക