യുഡിഎഫിന് നിരപാധിക പിന്തുണ പ്രഖ്യാപിച്ച്‌ രാജിവെച്ച നിലമ്ബൂർ എംഎല്‍എ പിവി അൻവർ. ഇനി വരുന്ന തിരഞ്ഞെടുപ്പ് നിലമ്ബൂരില്‍ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കുമെന്നും അൻവർ വാർത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചു. ഉപ തെരഞ്ഞെടുപ്പ് പിണറായിസതിനെതിരായ അവസാനത്തെ ആണി ആകണം. മലയോര മേഖലയായ നിലമ്ബൂരിനെ അറിയുന്ന ആളെ സ്ഥാനാർത്ഥി ആക്കണം. പ്രദേശത്ത് ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റ പ്രധാന ഉപാധിക്ക് വഴങ്ങിയ അൻവർ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ അഴിമതി ആരോപണത്തില്‍ മാപ്പ് പറഞ്ഞു. പ്രതിപക്ഷ നേതാവ് മാപ്പ് സീകരിക്കണം. നിയമ സഭയില്‍ വിഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നില്‍ പി ശശിയാണ്. സഭയില്‍ താൻ തന്നെ ഉന്നയിക്കണമെന്ന് ശശി ആവശ്യപ്പെട്ടു. വിഷയം ശരിയല്ലേ എന്ന് ചോദിച്ചപ്പോള്‍ പൂർണ്ണമായും ശരിയെന്നായിരുന്നു മറുപടി ലഭിച്ചത്. തന്നെ കോണ്‍ഗ്രസിന്റ ശത്രു ആക്കാൻ ഗൂഢാലോചന ഉണ്ടായെന്നും അൻവർ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജി വെക്കാനുളള നിർദേശം മമതാ ബാനർജിയുടേത്

കേരളത്തിലെ പിണറായിസത്തിനെതിരെയും ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയും പോരാടുമെന്ന് പിവി അൻവർ വാർത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചു. എംഎല്‍എ സ്ഥാനം രാജി വെക്കാനുളള നിർദേശം മുന്നോട്ട് വെച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനർജിയാണ്. രാജി വെക്കാൻ ഉദ്ദേശിച്ചല്ല കൊല്‍ക്കത്തയില്‍ പോയത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ കണ്ടു. വീഡിയോ കോണ്‍ഫറെൻസില്‍ മമതയുമായി സംസാരിച്ചു. മമത ബാനർജിയാണ് രാജിവെക്കാൻ നിർദ്ദേശിച്ചത്.

രാജി വെക്കുന്ന കാര്യം നേരത്തെ സ്പീക്കറെ ഇ മെയില്‍ മുഖേന അറിയിച്ചിരുന്നു. കേരളം നേരിടുന്ന പ്രധാന പ്രശ്നം വന്യ ജീവി ആക്രമണങ്ങളാണ്. ഇതില്‍ ശക്തമായ നിലപാട് പാർലമെന്റില്‍ സ്വീകരിക്കണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടു. പാർട്ടിയുമായി സഹകരിച്ചു പോയാല്‍ ദേശീയ തലത്തില്‍ പ്രശ്‌നം ഉന്നയിക്കാമെന്നു മമത എനിക്ക് ഉറപ്പ് നല്‍കി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടി പോരാട്ടം.

ആദ്യ ഘട്ടം പോരാട്ടം എംആർ അജിത് കുമാർ അടക്കമുള്ളവർക്ക് എതിരെയായിരുന്നു. ഇത് പോരാട്ടത്തിന്റ അടുത്ത ഘട്ടമാണ്. ആദ്യം മുഖ്യമന്ത്രിക്ക് എതിരെ ഒന്നും പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രി തന്നെ തള്ളിപറഞ്ഞതോടെയാണ് എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രി തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. താൻ ഒരുപാട് പാപ ഭാരങ്ങള്‍ ചുമന്ന ആളാണ് ഞാനെന്നും അൻവർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക