റെയില്‍വേ സ്റ്റേഷനില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് യുവതിയുടെ വക കിട്ടിയത് നല്ല ഉഗ്രൻ ചെകിട്ടത്തടി. മുംബയിലെ ഒരു റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അഭിനന്ദന പ്രവാഹമാണ് യുവതിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.

പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന യുവാവ് യുവതിയോട് മോശം ആംഗ്യം കാണിക്കുകയും തുടർച്ചയായി തുറിച്ചുനോക്കുകയും ചെയ്യുകയായിരുന്നു. ആദ്യം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഇയാള്‍ തുറിച്ചു നോക്കുന്നത് തുടരുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഇതോടെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകർത്താൻ തീരുമാനിച്ചത്. ഫോണില്‍ റെക്കാർഡ് ചെയ്യുമ്ബോള്‍ കൂസലില്ലാതെ യുവതിയെ നോക്കി യുവാവ് ടാറ്റ കാണിക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് രണ്ടും കല്‍പ്പിച്ച്‌ ഇയാളുടെ അടുത്തേക്ക് യുവതി നടന്നു ചെന്നു. തന്നോട് മോശമായി പെരുമാറിയതിന്റെ കാരണം തിരക്കി. എന്നാല്‍ താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് യുവാവ് നിഷേധിച്ചു.തന്റെ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്തത് കാണിക്കണോയെന്ന് യുവതി ആവർത്തിച്ച്‌ ചോദിച്ച്‌ നിമിഷങ്ങള്‍ക്കുള്ളില്‍ യാതൊരു ദയയുമില്ലാതെ യുവതി യുവാവിന്റെ കരണത്തടിക്കുയായിരുന്നു. അപ്പോഴേക്കും റെയില്‍വേസ്റ്റഷനില്‍ ചുറ്റും കൂടി നിന്ന യാത്രക്കാർ വിഷയത്തില്‍ ഇടപെട്ടതോടെ യുവാവ് ഉടൻ തന്നെ യുവതിയോട് മാപ്പ് പറയുകയും ചെയ്തു.

ഗർകെ കലേഷ് എന്ന എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായത്.ചിലപ്പോഴൊക്കെ മര്യാദ പഠിപ്പിക്കാൻ ഒരടി മാത്രം മതിയാകുമെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ഇത്തരത്തില്‍ ആത്മവിശ്വാസം വേണം. തെറ്റ് കണ്ടാല്‍ വീഡിയോ എടുത്ത് പ്രതികരിക്കുക. മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. യുവതിക്ക് പിന്തുണ നല്‍കിയ മുംബയിലെ യാത്രക്കാരെയും പലരും അഭിനന്ദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക