കോണ്‍ഗ്രസ് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ആരോപണങ്ങളെയും അത് കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളെയും വിമര്‍ശിച്ച് അഭിഭാഷക ദീപ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ‘വീണ്ടും രാഹുല്‍ മാങ്കൂട്ടം താരമാകുന്നു’ എന്ന തലക്കെട്ടോടെയുള്ള കുറിപ്പില്‍, വ്യക്തിപരമായ വിഷയങ്ങള്‍ പൊതുരംഗത്ത് ദുരുപയോഗം ചെയ്യപ്പെടുന്നതിലെ ധാര്‍മികതയെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ‘തെന്നിന്ത്യയിലെ ഏറ്റവും വലിയ അമ്ബലം വിഴുങ്ങിയ കഥ’ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന വാര്‍ത്തകള്‍ മൂടിവെക്കാനും രാഷ്ട്രീയത്തില്‍ ചൂട് പിടിപ്പിക്കാനും വേണ്ടിയാണ് ‘ഒരു പീഡനമെങ്കിലും’ ഉണ്ടാകണമെന്ന് പാര്‍ട്ടിക്ക് ആവശ്യമുള്ളതെന്ന് അവര്‍ പരിഹസിക്കുന്നു.
ആദ്യം അബോര്‍ഷന് നിര്‍ബന്ധിച്ചു എന്നായിരുന്നു വേദന, എന്നാല്‍ ഇപ്പോള്‍ ‘കുഞ്ഞിനെ വളര്‍ത്താം എന്ന് പറഞ്ഞതിനാണ് ഈ പ്രകടനം’ എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളുടെ ആത്മാര്‍ത്ഥതയെയും അവര്‍ ചോദ്യം ചെയ്യുന്നുണ്ട്.സാധാരണക്കാര്‍ പ്രണയിക്കുമ്ബോള്‍ മാന്യത ഉറപ്പാക്കി വീട്ടില്‍ പറഞ്ഞ് കല്യാണം നടത്തുകയാണ് പതിവ്. ‘അല്ലാതെ ചിരിച്ചു കാണിച്ചാല്‍ ഉടനെ ഹോട്ടല്‍ മുറികള്‍ തേടില്ല. ‘പരസ്പരം എഴുതിത്തീര്‍ത്ത വാട്ട്സ്‌ആപ്പ് ചാറ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ട് കളിക്കുകയല്ല ചെയ്യേണ്ടതെന്നും അവര്‍ പറയുന്നു.
ഇത് വൈരാഗ്യം തീര്‍ക്കാനോ ഒരാളെ നശിപ്പിക്കാനോ ഉള്ള ശ്രമമാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പ്രശ്നങ്ങളുണ്ടെങ്കില്‍ വനിതാ കമ്മീഷന്‍, നിയമ സംവിധാനങ്ങള്‍ എന്നിവയെ സമീപിക്കണമെന്നും, സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം സ്ത്രീത്വത്തെ ഇല്ലാതാക്കരുതെന്നും അവര്‍ ഉപദേശിക്കുന്നു. ‘രാഹുല്‍ കൊടുത്ത ഗര്‍ഭം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞ് പുറത്ത് വന്നിട്ടില്ല. ഇനി ചിലപ്പോള്‍ ഇലക്ഷന്‍ കഴിയുമ്ബോള്‍ വരുമായിരിക്കും,’ എന്ന് പരിഹസിച്ചുകൊണ്ട്, ഈ വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നത് വലിയ അഴിമതികള്‍ മൂടിവെക്കാനാണോ എന്ന സംശയവും അവര്‍ പ്രകടിപ്പിക്കുന്നു.
ഇത് ബലാത്സംഗമോ പീഡനമോ അല്ലെന്നും പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ അറിവും സമ്മതവും ഉള്‍ക്കാഴ്ചയും ഇതില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്നും ദീപ ജോസഫ് പറയുന്നു. ‘ഒരു കൈ കൊണ്ട് അടിച്ചാല്‍ ശബ്ദം ഉണ്ടാകുമോ? ഒരാള്‍ തന്നെ എങ്ങനെ കുറ്റക്കാരാകും?’ എന്നും ചോദ്യം ഉയര്‍ത്തുന്നു. സംഭാഷണത്തിന്റെ മറുപുറം കൂടി പുറത്തുവിടണമെന്നും അവര്‍ ആവശ്യപ്പെട്ടു.രാഹുല്‍ മാങ്കൂട്ടത്തില്‍ മറ്റേതൊരു പ്രസ്ഥാനത്തിന്റെ ഭാഗമായാലും തന്റെ നിലപാട് ഇതുതന്നെയാകുമെന്നും, രാഷ്ട്രീയ അടിമകളെക്കുറിച്ചല്ല, പുരുഷന്മാരെക്കുറിച്ച് മാത്രമാണ് താന്‍ സംസാരിച്ചതെന്നും പറഞ്ഞുകൊണ്ടാണ് അഭിഭാഷക ദീപ ജോസഫ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

















