എറണാകുളം നഗരത്തിലെ സ്പായില്‍ തിരുമലിന് എത്തിയ പൊലീസുകാരനെ ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍. ഒളിവിലായിരുന്ന മൂന്നാംപ്രതി വൈക്കം സ്വദേശി രമ്യയാണ് (39) പിടിയിലായത്. പാലാരിവട്ടം പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്.

പ്രതികള്‍ക്കൊപ്പം ചേർന്ന് പൊലീസുകാരനില്‍നിന്ന് പണം വാങ്ങിയെടുത്ത എസ്.ഐ കെ.കെ. ബൈജു ഒളിവിലാണ്. പൊലീസ് ഇയാള്‍ താമസിക്കുന്ന വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു. മൊബൈല്‍ ഫോണും സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. ഇയാള്‍ ഉടൻ പിടിയിലായേക്കും. ബൈജുവിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൈക്കൂടം ചമ്ബക്കര ഭാഗത്തെ ലോഡ്ജില്‍നിന്ന് ഇന്ന് വൈകിട്ട് അഞ്ചിനാണ് രമ്യയെ പിടികൂടിയത്. കഴിഞ്ഞ എട്ടിന് വൈകിട്ട് സ്പായിലെത്തിയ കൊച്ചി സിറ്റി എ.ആർ ക്യാമ്ബിലെ പൊലീസുകാരനെയാണ് രമ്യയും പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബൈജുവും ചേർന്ന് ഭീഷണിപ്പെടുത്തി പണംതട്ടിയത്. സ്പായില്‍ പോയ പൊലീസുകാരനെ അവിടുത്തെ ജീവനക്കാരിയുടെ സ്വർണമാല മോഷ്ടിച്ചെന്ന് ഭീഷണിപ്പെടുത്തിയാണ് നാലു ലക്ഷം രൂപ തട്ടിയെടുത്തത്. ഇതില്‍ ഒരുലക്ഷംരൂപ ക്വട്ടേഷൻ ടീമിലെ ഷിഹാബിന് നല്‍കി. രണ്ടുലക്ഷം രൂപ ബൈജുവും ഒരുലക്ഷം രമ്യയും കൈക്കലാക്കി. ഷിഹാബിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക