യുവതിയെ ഭീഷണിപ്പെടുത്തുന്ന പുതിയ ശബ്‌ദരേഖ പുറത്തുവന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മാസങ്ങളോളം മന്ദഗതിയിലായിരുന്ന കേസില്‍ക്രൈംബ്രാഞ്ച് അന്വേഷണം ഉഗ്രവേഗത്തില്‍. കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം ജവാഹര്‍ നഗര്‍ക്രൈംബ്രാഞ്ച് എസ്.പി. സുദര്‍ശനന്‍, ഡിവൈ.എസ്.പി: എസ് . ഷാജി എന്നിവരെ പോലീസ് ആസ്‌ഥാനത്തേക്ക് വിളിച്ചുവരുത്തി. കൈംബ്രാഞ്ച് മോധാവിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.
അന്വേഷണം ഊര്‍ജിതമായതോടെ രാഹുല്‍ വീണ്ടും വലിയ പ്രതിരോധത്തിലായി.തദ്ദേശ തെരഞ്ഞെടുപ്പ് ചൂടില്‍, ശബരിമല സ്വര്‍ണക്കൊള്ള വിവാദം സംസ്‌ഥാന സര്‍ക്കരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയപ്പോഴാണ് രാഹുല്‍ വിഷയം വീണ്ടും ചൂടുപിടിച്ചത്. സര്‍ക്കാര്‍ അവസരം നന്നായി ഉപയോഗിക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു. യുവതിയെ നേരത്തേതന്നെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചുവരുത്തി മൊഴി വാങ്ങി അന്വേഷണം മുന്നോട്ടുപോയാല്‍ മതിയെന്നാണു ക്രൈംബ്രാഞ്ചിനു കിട്ടിയ നിയമോപദേശം. ഇതു രാഹുലിന്റെ അറസ്‌റ്റിലേക്കുള്ള നീക്കമെന്നാണു സൂചന. രാഹുലിന് അന്വേഷണസംഘം ഉടന്‍ നോട്ടീസ് നല്‍കും.
എം.എല്‍.എക്കെതിരേ യുവതി ലൈംഗികാരോപണ പരാതി മുഖ്യമന്ത്രിക്കു നല്‍കുമെന്നാണു സൂചന. ഗര്‍ഭിണിയാകണമെന്നും കുഞ്ഞ് വേണമെന്നും ആവശ്യപ്പെട്ട് യുവതിക്കു രാഹുല്‍ അയച്ച വാട്‌സാപ്പ് സന്ദേശവും പുറത്തുവന്നിട്ടുണ്ട്. പിന്നീട് ഗര്‍ഭഛിദ്രം നടത്തണമെന്ന് യുവതിയോട് നിരന്തരം ആവശ്യപ്പെട്ടു. കുട്ടി വേണമെന്നുള്ളത് രാഹുലിന്റെ പ്‌ളാന്‍ ആയിട്ടും എന്തിനാണ് ഇപ്പോള്‍ മാറുന്നതെന്നും യുവതി ചോദിക്കുന്നുണ്ട്.ഇതിന് രാഹുല്‍ ഉത്തരം നല്‍കുന്നില്ല. രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്നതിന്റെയും വധഭീഷണി മുഴക്കുന്നതിന്റെയും എന്നു കരുതപ്പെടുന്ന ശബ്‌ദരേഖ നേരത്തെയും പുറത്തുവന്നിരുന്നു.
പുതിയ ശബ്‌ദരേഖയോടൊപ്പം യുവതികളുടെ മൊഴി മുമ്ബേ എടുത്ത എഫ്.ഐ.ആര്‍, ഫോറന്‍സിക് നടപടികള്‍ എന്നിവയെല്ലാം ക്രൈംബ്രാഞ്ചിനെ തീവ്രനിലപാടിലേക്കു കടക്കാന്‍ പ്രേരിപ്പിക്കുമെന്ന് അന്വേഷണവൃത്തങ്ങള്‍ സൂചന നല്‍കുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ചുകൊണ്ടിരിക്കുമ്ബോഴും തെരഞ്ഞെടുപ്പ് സമയത്ത് കേസുകള്‍ സജീവമായതോടെ രാഷ്‌ട്രീയ വേദിയില്‍ വലിയ ചലനംതന്നെയാണ്.

















