പത്തനംതിട്ട: പള്ളിക്കൽ ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗവും മുൻ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ അംഗത്വമെടുത്തു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റിൽ നിന്നും അംഗത്വമെടുത്തത്. പള്ളിക്കൽ ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി ശ്രീനാദേവി കുഞ്ഞമ്മ മത്സരിക്കുമെന്ന് ഡിസിസി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.

രാവിലെ കെപിസിസി ഓഫീസിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്റ്‌ സതീഷ് കൊച്ചുപറമ്പിൽ എന്നിവരെ കണ്ടിരുന്നു. അഴിമതിക്കെതിരെ നിലപാടെടുത്തതാണ് താൻ ചെയ്ത തെറ്റന്നും. എഐവൈഎഫിന്റെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും എന്തിനാണ് തന്നെ പുറത്താക്കിയതെന്ന് ഇത് വരെയും നേതൃത്വം വ്യക്തമാക്കിയിട്ടില്ലെന്നും സമരപാരമ്പര്യമുള്ള കോൺഗ്രസ്‌ പാർട്ടിയിൽ അംഗത്വമെടുത്തത്തിൽ അഭിമാനമുണ്ട്. അഴിമതി വിരുദ്ധ രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്. ബാക്കിയൊക്കെ ജനങ്ങൾ തീരുമാനിക്കുമെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്റോ ആന്റണി എംപി, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ആറൻമുള്ള നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെറി മാത്യു സാം, അബ്ദുൾ ഷുക്കൂർ, ശിവദാസൻ നായർ, മാലേത്ത്‌ സരളാദേവി, വിജയ് ഇന്ദുചൂഢൻ, ജോർജ് മാമൻ കൊണ്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക