കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കേരള സർക്കാരിന്റെ പുതിയ ധൂർത്ത് പുറത്ത്. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് (CEO) 20 ലക്ഷം രൂപ വരെ വിലയുള്ള പുതിയ ‘മഹീന്ദ്ര ഥാർ റോക്‌സ്’ (5 ഡോർ/4WD/ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ) എസ്.യു.വി. വാങ്ങാൻ ഭരണാനുമതി നല്‍കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.നികുതിദായകരുടെ പണം ഉപയോഗിച്ച്‌ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ആവശ്യത്തിനായി അത്യാഢംബരവും ഓഫ്‌റോഡ് ശേഷിയുമുള്ള വാഹനം വാങ്ങാനുള്ള ഈ നീക്കം സംസ്ഥാനത്തിന്റെ ധനകാര്യ മുൻഗണനകളെ ചോദ്യം ചെയ്യുന്നതാണ്. നഗരപരിധിക്കുള്ളില്‍ പ്രവർത്തിക്കുന്നതും നിയമസഭാ സെക്രട്ടറിയുടെ പദവിയുമുള്ള ഒരാള്‍ക്ക് എന്തിനാണ് 4WD (ഫോർ വീല്‍ ഡ്രൈവ്) പോലുള്ള ഉയർന്ന സവിശേഷതകളുള്ളതും റോഡുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രം ആവശ്യമുള്ളതുമായ വാഹനം എന്ന ചോദ്യമാണ് ഉയരുന്നത്.

ചെലവ് കണക്കുകള്‍ ആശങ്കപ്പെടുത്തുന്നു: സർക്കാർ ഉത്തരവ് (G.O.(Rt) No.609/2025/ELEC), 2025 നവംബർ 11-നാണ് പുറത്തിറങ്ങിയത്.വാഹനം വാങ്ങുന്നതിനുള്ള ചെലവ് 20,00,000/- (ഇരുപത് ലക്ഷം രൂപ) യില്‍ കവിയരുത് എന്ന് ഉത്തരവില്‍ പറയുന്നു.GeM പോർട്ടല്‍ വഴിയാണ് വാങ്ങേണ്ടതെങ്കിലും, ഈ തുക സാധാരണ നിലവാരത്തിലുള്ളതും കാര്യക്ഷമവുമായ മറ്റ് ഔദ്യോഗിക വാഹനങ്ങളുടെ വിലയേക്കാള്‍ വളരെ കൂടുതലാണ്.സംസ്ഥാന ട്രഷറിക്ക് കടുത്ത സാമ്ബത്തിക നിയന്ത്രണങ്ങള്‍ ഉള്ള സാഹചര്യത്തില്‍, സാധാരണ വകുപ്പുകള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും പണം അനുവദിക്കാത്തപ്പോഴാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് വേണ്ടി ഇത്രയും വലിയ തുക ചെലവഴിക്കാൻ ധനവകുപ്പ് അനുമതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് സർക്കാർ സംവിധാനങ്ങളിലെ ഇരട്ടത്താപ്പിന്റെയും പൊതുഖജനാവ് ദുരുപയോഗം ചെയ്യുന്നതിന്റെയും വ്യക്തമായ സൂചനയാണെന്നാണ് വിമർശകരുടെ പക്ഷം.ജനങ്ങളുടെ നികുതിപ്പണം ആഡംബരത്തിനും സൗകര്യങ്ങള്‍ക്കും വേണ്ടി ധൂർത്തടിക്കുന്നതിലൂടെ, സംസ്ഥാനത്തെ സാമ്ബത്തിക അച്ചടക്കം പാലിക്കപ്പെടുന്നുണ്ടോ എന്ന വലിയ ചോദ്യമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക