2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന്‍ എന്ന 21കാരി തലസ്ഥാനത്തിന്റെ മേയറായത്. ഇന്ത്യയിലെ തന്നെ ഒരു പ്രമുഖ നഗരത്തിന്റെ ചരിത്രത്തില്‍ ഇതിലും ചെറിയ പ്രായത്തില്‍ മേയറായ മറ്റൊരാളില്ല. അഞ്ച് വര്‍ഷക്കാലം മേയര്‍ കസേരയിലിരുന്ന ആര്യ നേരിട്ടത് വെല്ലുവിളികള്‍ കൂടിയാണ്. വ്യക്തിജീവിതത്തെപ്പോലും പലപ്പോഴും എതിരാളികള്‍ ആയുധമാക്കി. മേയറെന്ന നിലയില്‍ സമ്മിശ്രിത പ്രതികരണമാണ് ആര്യയുടെ പ്രകടനത്തോട് തലസ്ഥാനവാസികള്‍ക്കുള്ളത്.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം തലസ്ഥാന നഗരത്തില്‍ മേയറാകുന്നവര്‍ പിന്നീട് നിയമസഭയിലേക്ക് എത്തുന്നത് പുതിയ കാര്യമല്ല. മുന്‍പ് മേയറായിരുന്ന വി ശിവന്‍കുട്ടി, വികെ പ്രശാന്ത് എന്നിവര്‍ ഇപ്പോള്‍ നിയമസഭാ അംഗങ്ങളാണ്. അതില്‍ ഒരാള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയും. സമാനമായ പാതയിലേക്കാണ് ആര്യ രാജേന്ദ്രന്റെ യാത്രയും എന്നാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. ആറ് മാസങ്ങള്‍ക്കപ്പുറം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ഒരു നഗരമണ്ഡലത്തില്‍ നിന്ന് ആര്യ രാജേന്ദ്രന്‍ മത്സരിക്കുമെന്നാണ് കരുതപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, തിരുവനന്തപുരം നഗരസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോള്‍ ആ വേദിയില്‍ മേയറുടെ അസാന്നിദ്ധ്യം ചര്‍ച്ചയായി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തലസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്ബോള്‍ ആര്യയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. എന്നാല്‍ ജില്ലാ സെക്രട്ടറി വി ജോയി ഇതിന് കൃത്യമായി മറുപടി നല്‍കി. ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരത്ത് ഇല്ലാത്തതുകൊണ്ടാണ് അവര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് എത്താതിരുന്നത്. മേയര്‍ കോഴിക്കോടാണ് ഇപ്പോള്‍ ഉള്ളതെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക