വാഹനം ഓടിക്കുമ്ബോള്‍ മറ്റൊരു പ്രവർത്തിയില്‍ ഏർപ്പെട്ടുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. ഇതില്‍ തന്നെ ഏറ്റവും അപകടകരമാണ് വാഹനം ഓടിക്കുമ്ബോഴുള്ള മൊബൈല്‍ ഉപയോഗം. വാഹനം ഓടിക്കുമ്ബോള്‍ ഇന്‍സ്റ്റാഗ്രാം സ്ക്രോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഡ്രൈവ‍ർമാരെ കുറിച്ചുള്ള വീഡിയോകള്‍ പല സ്ഥലങ്ങളില്‍ നിന്നായി ഇതിന് മുമ്ബ് പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായി വാഹനം ഓടിക്കുന്നതിനിടെ ടിവി സീരിയല്‍ കാണുന്ന ഒരു ഡ്രൈവറുടെ വീഡിയോ സമൂഹ മാധ്യമങ്ങളെ വീണ്ടും പൊതു ഗതാഗതത്തെ കുറിച്ചും പൊതു നിരത്തിലെ സുരക്ഷിത യാത്രയെ കുറിച്ചുമുള്ള ആശങ്ക ഉയ‍ർത്തി.

ബസ് ഓടിക്കുന്നതിനിടെ സീരിയല്‍ കാഴ്ചട്രാഫിക്ക് ബ്ലോക്കുകള്‍ക്ക് ഏറെ പേരുകേട്ട ബെംഗളൂരുവിലെ തിരക്കേറിയ ഒരു നഗര പാതയിലാണ് ബസ് ഡ്രൈവറുടെ ഈ അഭ്യാസം. അദ്ദേഹം താന്‍ ഓടിക്കുന്ന ബസില്‍ തന്നെ വിശ്വസിച്ച്‌ കയറിയ യാത്രക്കാരുടെ ആരുടെയും ജീവന് ഒരു വിലയും കല്‍പ്പിക്കാതെ ബസ് സ്റ്റിയറിംഗിന് ഇടയില്‍ മൊബൈലില്‍ സീരിയല്‍ വച്ച്‌ അതും കണ്ട് കൊണ്ടാണ് ബസ് ഓടിക്കുന്നത്. സമയം രാത്രി യാത്രയ്ക്കിടെയാണ് ബസ് ഡ്രൈവറുടെ ഈ അഭ്യാസ പ്രകടനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാത്രി 2 മണിക്ക് മണിക്കൂറില്‍ 80 കിലോമീറ്റർ വേഗതയിലാണ് ബസ് സഞ്ചരിച്ചിരുന്നത്. കർണ്ണാടകയിലെ ഹുബ്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിജയാനന്ദ് ട്രാവല്‍സ് ലിമിറ്റഡിന്‍റെ ബസിലാണ് ഈ അഭ്യാസമെന്ന് സമൂഹ മാധ്യമ കുറിപ്പുകള്‍ പറയുന്നു. വീഡിയോയില്‍ ബസില്‍ പതിച്ചിരിക്കുന്ന വിആർഎല്‍ബസ് എന്ന സൈറ്റിലേക്കുള്ള ഒരു ഓണ്‍ലൈന്‍ ലിങ്കും കാണാം. ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നത് പോലും ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുമെന്നതിനാലാണ് ബസില്‍ പാട്ട് വയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇവിടെ സ്വകാര്യമായി ടിവി സീരിയല്‍ കണ്ട് കൊണ്ട് ഒരു ബസ് ഡ്രൈവർ വാഹനം ഓടിക്കുകയാണ്.രൂക്ഷ പ്രതികരണംവീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരം നേടി. എന്ത് വിശ്വസിച്ച്‌ രാത്രി യാത്രയ്ക്ക് ബസ് തെരഞ്ഞെടുക്കുമെന്ന് ചിലര്‍ ആശങ്കപ്പെട്ടു. തന്‍റെ വാഹനത്തില്‍ കയറുന്ന യാത്രക്കാരുടെ ജീവന് പല ഡ്രൈവ‍ർമാരും ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നും ജീവന്‍ പണയപ്പെടുത്തി മാത്രമേ ഇത്തരം വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ പറ്റൂവെന്നും ചിലര്‍ കുറിച്ചു. ‘എല്ലാ യാത്രക്കാരും ഡ്രൈവറെ വിശ്വസിച്ച്‌ യാത്ര ആസ്വദിക്കുന്നു, പക്ഷേ. അയാള്‍ തികച്ചും അശ്രദ്ധനാണ്’. ഒരു കാഴ്ചക്കാരന്‍ എഴുതി. “നമുക്ക് മൊബൈല്‍ ലോക്കുകള്‍ ആവശ്യമാണ്! ബസ് നീങ്ങുമ്ബോള്‍, അത് ലോക്ക് ചെയ്യണം!” മറ്റൊരു കാഴ്ചക്കാരന്‍ ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക