വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്കെതിരെ നടി സംയുക്ത വർമ. തൻ്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായി നടി പറയുന്നു. വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നടി ആരാധകരെ ഓർമപ്പെടുത്തി.
“ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഈ വീഡിയോ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. സംയുക്ത വർമ എന്ന പേരില്‍ ബ്ലൂ ടിക്കോട് കൂടിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മാത്രമാണ് ഞാൻ കൈകാര്യം ചെയ്യുന്നത്. അല്ലാതെയുള്ള ഒരു സമൂഹ മാധ്യമങ്ങളിലും ഞാന്‍ സജീവമല്ല. സംയുക്ത വർമ എന്ന പേരില്‍ ഫേസ്ബുക്കില്‍ തുടങ്ങിയിട്ടുള്ള ഒരു അക്കൗണ്ടും എന്റെ അനുവാദത്തോടു കൂടിയോ സമ്മതത്തോട് കൂടിയോ അറിവോട് കൂടിയോ തുടങ്ങിയിട്ടുള്ളതല്ല.ഒരുപാട് പേര് അത് ഞാന്‍ ആണെന്ന് തെറ്റിദ്ധരിച്ച് പേഴ്സണല്‍ മെസേജ് അയയ്ക്കുന്നുണ്ട്, ഫോളോ ചെയ്യുന്നുണ്ട്. ഇന്നത്തെ കാലഘട്ടം ഒരുപാട് തട്ടിപ്പുകള്‍ നടക്കുന്നതാണ്. ശ്രദ്ധിക്കുക,” സംയുക്ത വർമ പറയുന്നു.

















