പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ അടച്ചിട്ട വീട്ടില്‍ മോഷണം നടന്നതായി പരാതി. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള കൊച്ചി കലൂരിലെ വാടകവീട്ടില്‍ ആണ് മോഷണം നടന്നത്. 20 കോടി രൂപ വിലമതിക്കുന്ന വസ്തുക്കള്‍ നഷ്ടമായെന്ന് മാന്‍സന്‍ മാവുങ്കലിന്റെ അഭിഭാഷകന്‍ അവകാശപ്പെട്ടു. സംഭവത്തില്‍ വീട്ടുടമസ്ഥന്‍ ഒരു പരാതി നല്‍കിയിട്ടുണ്ട്. മോന്‍സന്‍ മാവുങ്കള്‍ ജയില്‍ സൂപ്രണ്ട് മുഖേന പരാതി നല്‍കുമെന്നും അഭിഭാഷന്‍ അറിയിച്ചു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ എടുക്കാന്‍ മോന്‍സന്‍ മാവുങ്കലിന് കോടതി അനുമതി നല്‍കിയിരുന്നു. പരോളിലുള്ള പ്രതി ഇതിനായി വാടക വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ നടന്ന വിവരം അറിഞ്ഞത്. തുടർന്ന് പൊലീസില്‍ പരാതിപ്പെടുകയായിരന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിസിടിവി ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്താണ് മോഷണം. രണ്ടാഴ്ചയ്ക്കുള്ളിലാണ് മോഷണം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. സ്വര്‍ണ ഖുറാനും വിലപിടിപ്പുള്ള വാച്ചുകളും ഉള്‍പ്പെടെ നഷ്ടപ്പെട്ടെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക