വൈദേകം റിസോർട്ട് വിവാദത്തില്‍ ആത്മകഥയില്‍ പരാമർശവുമായി ഇ.പി ജയരാജൻ. വിവാദങ്ങളില്‍ ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിലയ്ക്കുമായിരുന്നു എന്നാണ് പരാമർശം.പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ച വിഷയം വളച്ചൊടിച്ച്‌ പ്രചരിപ്പിച്ചു എന്നും ഇ.പി. ജയരാജൻ ആത്മകഥയില്‍ പറയുന്നു.

മകനെ ബി ജെ പി സ്ഥാനാർഥിയാക്കാൻ ശ്രമം നടന്നെന്നും ആത്മകഥയില്‍ പരാമർശം ഉണ്ട്. ശോഭാ സുരേന്ദ്രനാണ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയത് എന്നും ജയരാജൻ പറയുന്നു. വൈദേകം, ജാവദേക്കർ വിവാദങ്ങള്‍ ജയരാജൻ ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്. വൈദേകം റിസോർട്ട് വിവാദത്തില്‍ ഒരു സ്വകാര്യ കമ്ബനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോ എന്ന് മാത്രമാണ് പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയില്‍ ചോദിച്ചത്.ജയരാജൻ ഉന്നയിച്ച വിഷയം പക്ഷേ വളച്ചൊടിച്ച്‌ പ്രചരിപ്പിച്ചു. വിവാദങ്ങളില്‍ ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കില്‍ തനിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിലക്കുമായിരുന്നുവെന്ന് ഇ.പി. ജയരാജൻ ആത്മകഥയില്‍ അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനു മുമ്ബ് ‘ഇ.പി. ജയരാജന്റെ ആത്മകഥ’ എന്ന പേരില്‍ ‘കട്ടൻചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകം ഇറങ്ങുമെന്ന വാർത്ത വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആദ്യ പിണറായി സർക്കാരിനെ പുകഴ്ത്തുകയും രണ്ടാം പിണറായി സർക്കാരിനെ വിമർശിക്കുകയും ചെയ്തുവെന്ന തരത്തിലുള്ള ഉള്ളടക്കം ആ പുസ്തകത്തിലുണ്ടെന്നായിരുന്നു അന്ന് പ്രചാരണം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. യു.ഡി.എഫ്. അനുഭാവിയായിരുന്ന പി. സരിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരായ പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും അതില്‍ പരാമർശിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടുകള്‍.

തുടർന്ന് ജയരാജൻ പ്രസാധകർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും അവർ മാപ്പ് പറയുന്നതോടെ അത് പിൻവലിക്കുകയും ചെയ്തു. “ആ പുസ്തകം എന്റെ പേരില്‍ പ്രസിദ്ധീകരിച്ചത് ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി. ഞാൻ എഴുതി തുടങ്ങിയ ആത്മകഥ അന്നത്തെ വിവാദസമയത്ത് പകുതി പോലും ആയിരുന്നില്ല. പുസ്തകത്തിന്റെ തലക്കെട്ട് വരെ എന്നെ പരിഹസിക്കാൻ വേണ്ടിയായിരുന്നു,” എന്ന് ജയരാജൻ വ്യക്തമാക്കി. “അന്ന് പ്രസാധകനായ രവി ഡി.സി മാപ്പ് പറഞ്ഞു. അതിനാലാണ് ഞാൻ നടപടികളില്‍ നിന്ന് പിന്മാറിയത്,” – ജയരാജൻ കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക