തിരുവനന്തപുരം വിഴിഞ്ഞത്ത് കിണറ്റില്‍ ചാടിയ യുവതി മരിച്ചു. അര്‍ച്ചന ചന്ദ്ര ആണ് മരിച്ചത്. 27 വയസായിരുന്നു. സഹോദരൻ ഭൂവനചന്ദ്രൻ യുവതിയെ രക്ഷിക്കാൻ കിണറ്റില്‍ ചാടിയെങ്കിലും, ഗുരുതരമായി പരിക്കേറ്റു. ഇപ്പോള്‍ അദ്ദേഹം തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വൈകുന്നേരം 6 മണിയോടെ വിഴിഞ്ഞം കരിച്ചല്‍ കൊച്ചുപള്ളിയില്‍ ആണ് സംഭവം.കുടുംബ വഴക്കാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. വിഴിഞ്ഞത്തു നിന്നും പൂവാറില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയായിരുന്നു ഇരുവരെയും പുറത്തെടുത്തത്. അര്‍ച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ് അര്‍ച്ചന.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















