നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ അണിയറനീക്കം ശക്തം. കൊച്ചിയില്‍ വിജയസാധ്യത മാത്രം കണക്കിലെടുത്താണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്

.മേയര്‍ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കും. പരിചയസമ്ബന്നരായ വനിതകള്‍ മത്സരത്തിനുണ്ടാകുമെന്നാണ് വിവരം. ദീപ്തി മേരി വര്‍ഗീസ്, അഡ്വ. മിനി മോള്‍, മാലിനി കുറുപ്പ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. വോട്ടര്‍ പട്ടികയില്‍ പുതുതായി ചേര്‍ത്ത 31,000 വോട്ടുകളില്‍ 21,000വും കോണ്‍ഗ്രസ് വോട്ടുകളെന്നാണ് കണക്കുകൂട്ടല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻപ് 74 ഡിവിഷനുകളായിരുന്നു കൊച്ചി കോർപ്പറേഷന്. പള്ളുരുത്തി ഈസ്റ്റും മുണ്ടംവേലി ഈസ്റ്റും പുതുതായി ചേര്‍ത്തതോടെ ഇത്തവണ 76 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ്. തുരുത്തി ഫ്‌ളാറ്റും പുതുക്കിപ്പണിത മാര്‍ക്കറ്റും അടക്കം വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി വോട്ട് തേടാനാണ് എല്‍ഡിഎഫ് നീക്കം. എന്നാല്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഒരു കാലത്ത് തങ്ങളുടെ കോട്ടയായിരുന്ന കോര്‍പ്പറേഷന്‍ പിടിക്കാനാണ് യുഡിഎഫ് ശ്രമം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക