രാഹൂല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന കടുത്ത നിലപാട് സ്വീകരിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ രാഹുല്‍ അനുകൂലികളുടെ സൈബറാക്രമണം. രാഹുലിനെതിരെ പാർട്ടിയും വി.ഡി സതീശനും ഇറങ്ങിയാല്‍ അടുത്ത തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നാണ് ഒരാളുടെ മുന്നറിയിപ്പ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ യുവതികള്‍ രംഗത്ത് വന്നതോടെയാണ് എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന നിലപാട് സതീശൻ സ്വീകരിച്ചത്.

രാഹുലിനെതിരെ ആരോപണമുന്നയിച്ച നടി റിനി ആൻ ജോർജിന് പിന്നില്‍ സതീശനാണെന്നും ചിലർ പറയുന്നു. റിനിക്കൊപ്പം സതീശൻ നില്‍ക്കുന്ന ഫോട്ടോയും പ്രചരിപ്പിക്കുന്നുണ്ട്. ”ഇരയോട് ഇത്രയും അടുപ്പം ഉണ്ടായിരുന്നെങ്കില്‍ മാധ്യമങ്ങളുടെ മുന്നിലേക്ക് ഇറക്കിവിട്ടതാരായിരിക്കും? ഒതുക്കത്തില്‍ പറഞ്ഞുതീർക്കേണ്ട കാര്യം മാത്രമായിരുന്നു” എന്നാണ് ഒരാളുടെ അഭിപ്രായം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സതീശനെ അനുകൂലിച്ച കെപിസിസി സെക്രട്ടറി കെ.പി നൗഷാദലിയെയും രാഹുല്‍ ഫാൻസ് വെറുതെവിട്ടില്ല. ‘നോ കോംപ്രമൈസ്, ഓണ്‍ലി മെറിറ്റോറിയസ്’ എന്ന ക്യാപ്ഷനോടെയാണ് നൗഷാദലി ഫേസ്ബുക്കില്‍ സതീശന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. പാർട്ടിയാണ് വലുതെന്നും പിതാവിനെപ്പോലെ കാണുന്ന മറ്റു മക്കളല്ലെന്നുമാണ് ഇതിന് താഴെയുള്ള ഒരു കമന്റ്. മാധ്യമങ്ങള്‍ക്ക് വാർത്തയുണ്ടാക്കാൻ ഓരോന്ന് ഇട്ടുകൊടുക്കുകയാണെന്ന ആക്ഷേപവും ഇവർ ഉയർത്തുന്നുണ്ട്. രാഹുലിന്റെ കാര്യത്തിലുള്ള വിമർശനം സിപിഎമ്മിനോട് സതീശൻ കാണിക്കുന്നില്ലെന്നും വിമർശനമുണ്ട്.

എന്നാൽ സമൂഹമാധ്യമങ്ങളിലുള്ള ഫാൻസ് ഗ്രൂപ്പിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാവിനെ വീഴ്ത്താനുള്ള ഷാഫി – മാങ്കൂട്ടം അച്ചുതണ്ടിനെതിരെ സാധാരണ പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. നിയമത്തിന്റെ ഇഴകീറി പരിശോധിച്ച് കുറ്റക്കാരൻ അല്ല എന്ന് സ്വയം ന്യായീകരിക്കുമ്പോഴും പെണ്ണുപിടിയനെ ന്യായീകരിക്കാൻ പാർട്ടി അണികൾ തയ്യാറല്ല. ആരോപണം ഉന്നയിച്ച സ്ത്രീകളുടെയും ശബ്ദരേഖ മാധ്യമങ്ങൾക്ക് നൽകിയ സ്ത്രീയുടെയും ഉദ്ദേശശുദ്ധിക്ക് അപ്പുറം രാഹുലിന്റെ വ്യക്തിത്വത്തിൽ ഉള്ള വൈകല്യമാണ് അവർ ചൂണ്ടിക്കാട്ടുന്നത് ഉയർത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക