തീവ്രവോട്ടർപട്ടിക പരിഷ്ക്കരണത്തില്‍ കരട് പട്ടിക പുറത്തുവരുമ്ബോള്‍ 2025ലെ വോട്ടർ പട്ടികയില്‍ പേരുണ്ടായിരുന്ന 1,29,836 പേർ പുറത്താകും. 2.78 കോടി വോട്ടർമാർ ഉള്‍പ്പെട്ട 2025ലെ വോട്ടർ പട്ടികയില്‍ ഇന്നലെ രാവിലെ 10 മണിവരെ 26 ലക്ഷം ഫോമുകളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായപ്പോള്‍ 1,19,315 പേരെ തിരിച്ചറിയാൻ കഴിയാത്ത വിഭാഗത്തില്‍ (അണ്‍ ട്രേസബിള്‍ ഫോം) ആണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ മരിച്ചവർ 66740 പേരാണ്. 8087 പേരെ കണ്ടെത്താൻ കഴിയാത്തവരുടെയും 37835 സ്ഥിരമായി താമസം മാറിയവരുടെയും 6032 ഇരട്ടിപ്പുള്ളവരുടേയും 621 പേരും മറ്റ് കാരണങ്ങള്‍ കൊണ്ട് ഒഴിവാക്കേണ്ടവരുടെയും പട്ടികയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആകെയുള്ള വോട്ടർമാരില്‍ പത്ത് ശതമാനം മാത്രം ഡിജിറ്റലൈസ് ചെയ്തപ്പോഴാണ് 0.43 ശതമാനം പേർ പുറത്താകുന്നത്. ബാക്കിയുള്ള 90 ശതമാനം ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതോടെ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ഇവരുടെ പട്ടിക ബൂത്ത് ലെവല്‍ ഓഫിസർമാർ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ യോഗം വിളിച്ച്‌ ആ മിനിട്സ് തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് അയക്കുന്നതോടെ കരട് പട്ടികയില്‍ ഇവരുടെ പേരുണ്ടാകില്ല.ഇങ്ങനെ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുള്ളവർക്ക് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടണമെങ്കില്‍ ഇ.ആർ.ഓമാരെ സമീപിച്ച്‌ പിന്നീട് രേഖകള്‍ ഹാജരാക്കേണ്ടിവരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെ വൈകുന്നേരം ആറുമണിയായപ്പോള്‍ ഈ പട്ടികയില്‍ ഇടംപിടിച്ച വോട്ടർമാരുടെ എണ്ണം 1,29,836 ആയി ഉയർന്നിട്ടുണ്ട്. ഇത് പുനഃപരിശോധനയ്ക്ക് വിധേയമാകുന്ന മൊത്തം വോട്ടർമാരുടെ 0.47 ശതമാനം വരും. 31,42,578 ഫോമുകള്‍ ഡിജിറ്റലൈസ് ചെയ്തപ്പോഴാണ് പട്ടികയിലുള്ളവരുടെ എണ്ണം ഉയർന്നത്. വോട്ടർമാർ ഓണ്‍ലൈനായി 48,851 ഫോമുകള്‍ സമർപ്പിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക