മലപ്പുറത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്ബതികള്‍ മരിച്ചു. തിരുവന്നാവായ പട്ടർ നടക്കാവ് മുട്ടിക്കാട് സ്വദേശി വലിയ പീടിയേക്കല്‍ അഹമ്മദ് കുട്ടി മാഷിന്റെ മകൻ സിദ്ധീഖ്, ഭാര്യ റീഷാ മൻസൂർ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പുത്തനത്താണി തിരുനാവായ റോഡിലെ ചന്ദനക്കാവ് ഇഖ്ബാല്‍ നഗറിലാണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കും എതിർ ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഒരു വർഷം മുൻപാണ് ഇവരുടെയും വിവാഹം കഴിഞ്ഞത്. മൃതദേഹങ്ങള്‍ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















