സ്വര്‍ണം പൊതിത്ത ശബരിമല ശ്രീകോവില്‍ മൊത്തമായി കടത്താന്‍ ലക്ഷ്യമിട്ടതായി സൂചിപ്പിക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ ഉത്തരവ് പുറത്ത്. കഴിഞ്ഞ സപ്തംബര്‍ ഏഴിന് സന്നിധാനത്തു നിന്ന് ദ്വാരപാലക ശില്‍പ പാളികള്‍ ഇളക്കി വീണ്ടും സ്വര്‍ണം പൂശുന്നതിന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായി ഇറക്കിയ ഉത്തരവിലാണ് ഇതു സംബന്ധിച്ച്‌ സൂചനയുള്ളത്. ഈ വര്‍ഷം ആഗസ്ത് 25ന് ഇറക്കിയ ഉത്തരവില്‍ പറയുന്നത് ഇങ്ങനെ.

”ശ്രീകോവില്‍ കട്ടിളയ്‌ക്ക് മുകളിലായി സ്ഥാപിച്ചിട്ടുള്ള ലക്ഷ്മീരൂപം കൊത്തിയ കമാനം കരിപുരണ്ട രീതിയില്‍ കാണപ്പെടുന്നു. തകിടുകള്‍ ശ്രീകോവിലില്‍ ഉറപ്പിച്ചിരിക്കുന്ന പിച്ചള സ്‌ക്രൂകളില്‍ പലതും നഷ്ടമായതായും ചിലവ നിറംമാറിയും കറുത്തും കാണപ്പെടുന്നു. സ്മിത്ത് പരിശോധിച്ചപ്പോള്‍ ശ്രീകോവിലിന്റെ വടക്കു ഭാഗത്തുള്ള ഉത്തരത്തില്‍ കൂടി മഴവെള്ളം ഒലിച്ചിറങ്ങിയതായി കാണപ്പെട്ടു. പല ഭാഗത്തും ഇത് സംഭവിച്ചിരിക്കുന്നു. ശ്രീകോവിലിന് വടക്കുഭാഗത്തുള്ള പുലിവാഹനനായ അയ്യപ്പന്റെ തകിടില്‍ കൊത്തിയ ഫ്രെയ്‌മുകള്‍ ക്ലാവു പിടിച്ച നിലയിലാണ്”

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019ല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച്‌ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് സ്വര്‍ണം പൂശിയെത്തിച്ച ദ്വാരപാലക ശില്‍പങ്ങള്‍ക്ക് അടിയന്തരമായി വീണ്ടും സ്വര്‍ണം പൂശണമെന്ന് നിര്‍ദേശിക്കുന്ന ഉത്തരവിലാണ് ശ്രീകോവില്‍ ചോര്‍ന്നൊലിക്കുന്നത് അടക്കമുള്ള വിവിധ വിഷയങ്ങള്‍ എടുത്തു പറഞ്ഞിട്ടുള്ളത്.

ചോര്‍ച്ച മാറ്റണമെങ്കില്‍ ശ്രീകോവില്‍ മേല്‍ക്കൂര ഇളക്കേണ്ടി വരും. പൂര്‍ണമായും തനിത്തങ്കത്തില്‍ പൊതിഞ്ഞ ശ്രീകോവില്‍ മേല്‍ക്കൂരയിലുള്ളത് 20 കിലോയിലധികം സ്വര്‍ണമാണ്. ചെമ്ബു കവചത്തിന്മേലാണ് മേല്‍ക്കൂരയില്‍ തങ്കപ്പാളികള്‍ പൊതിഞ്ഞിട്ടുള്ളത്. നാഗപാളിയില്‍ തീര്‍ത്ത മേല്‍ക്കൂരയ്‌ക്ക് മുകളിലാണ് സ്വര്‍ണ കവചമുള്ളത്. ശ്രീകോവില്‍ ഭിത്തികള്‍ പലയിടത്തും ചോരുന്നതായാണ് ഉത്തരവില്‍ പറയുന്നത്. ദേവസ്വം ഗോള്‍ഡ് സ്മിത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിതെന്നും ഉത്തരവില്‍ വ്യക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക