ഓങ്ങല്ലൂരില്‍ ഉപദ്രവകാരികളായ 87 കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു. 18 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് 87 കാട്ടുപന്നികളെ കൊന്നൊടുക്കിയത്. മലപ്പുറം, ജില്ലകളിലെ അംഗീകാരമുള്ള 9 ഷൂട്ടർമാരും 20 ഓളം സഹായികളും 6 വേട്ട നായ്ക്കളും ചേർന്നായിരുന്നു ദൗത്യം നടത്തിയത്.
ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂർ പഞ്ചായത്തും സംയുക്തമായാണ് കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. അലി നെല്ലേങ്കര, ദേവകുമാർ വരിക്കത്ത്, ചന്ദ്രൻ വരിക്കത്ത്, വി ജെ തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടില്‍, മനോജ് മണലായ, ഷാൻ കെ പി, വേലായുധൻ വരിക്കത്ത്, ഇസ്മായില്‍ താഴെക്കോട് എന്നീ ഷൂട്ടർമാരാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്. സമീപ കാലത്ത് നടത്തിയ ഏറ്റവും വലിയ ദൗത്യം ആയിരുന്നു ഇതെന്ന് ഷൂട്ടർമാർ പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















