ഷാഫി പറമ്ബില്‍ എംപിയ്‌ക്ക് പരിക്കേല്‍ക്കാനിടയായ പേരാമ്ബ്ര സംഘർഷത്തില്‍ ആരോപണവിധേയരായ ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം. രണ്ട് ഡിവൈ.എസ്.പിമാരെയാണ് സ്ഥലംമാറ്റിയത്. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ്, പേരാമ്ബ്ര ഡിവൈ.എസ്.പി സുനില്‍കുമാർ എന്നിവർക്കെതിരെ സംഭവത്തില്‍ ആരോപണമുയർന്നിരുന്നു. ഇതില്‍ ഹരിപ്രസാദിനെ കോഴിക്കോട് നോർത്തിലേക്കും സുനില്‍കുമാറിനെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കുമാണ് മാറ്റിയത്.

മാറ്റമുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ ഇവരുടെ പേരും ഉള്‍പ്പെടുകയായിരുന്നു. എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പടക്കം വരുന്നതിന്റെ അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റമാണിതെന്നാണ് ഔദ്യോഗിക അറിയിപ്പ്.പേരാമ്ബ്ര സികെജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനിടെ ഉണ്ടായസംഘർഷത്തിനിടെ പൊലീസാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് ആരോപിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പുറത്തുവിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടിയർ ഗ്യാസിനൊപ്പം പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. ഇതിനിടെയാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.പ്രകടനത്തിനിടെ പൊലീസിനുനേരെ സ്‌ഫോടക വസ്തു എറിയുകയും ആക്രമണം നടത്തുകയും ചെയ്ത കേസില്‍ അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഷാഫി പറമ്ബില്‍ എംപിയെ ഒന്നാം പ്രതിയാക്കി 700ഓളം പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പ്രദേശവാസികളായ മുസ്തഫ, നസീർ, റഷീദ്, സജീർ, മിഥിലാജ് എന്നിവരെയാണ് പേരാമ്ബ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

സംഘർഷ സമയത്ത് പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്‌ഫോടകവസ്തു എറിഞ്ഞെന്ന എല്‍ഡിഎഫ് ആരോപണത്തില്‍ പേരാമ്ബ്ര പൊലീസ് കഴിഞ്ഞ ദിവസം ഏഴ് യുഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. പേരാമ്ബ്രയില്‍ സംഘർഷത്തിന്റെ പേരില്‍ പൊലീസ് സിപിഎമ്മിന്റെ താത്പ്പര്യത്തിന് വഴങ്ങി ഏകപക്ഷീയമായി അറസ്റ്റ് ചെയ്തതായും കള്ളക്കേസെടുത്തതായാണ് ഇതിനെ‌തിരെ യുഡിഎഫ് നേതാക്കള്‍ ആരോപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക