വയനാട് കല്‍പ്പറ്റ KSRTC ഡിപ്പോയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം. 4 സർവീസുകള്‍ മുടങ്ങി.കല്‍പ്പറ്റയില്‍ 18 ഓളം ബസ്സുകള്‍ ഓട്ടം നിർത്തി. വടുവൻച്ചാല്‍, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സർവ്വീസുകളാണ് മുടങ്ങിയത്. മുണ്ടക്കൈ, ചോലാടി മാനന്തവാടി എന്നിവ ഒരു ട്രിപ്പ്‌ മാത്രം നടത്തി അവസാനിപ്പിച്ചു.ലോക്കല്‍ ഓടുന്ന KSRTC ബസുകള്‍ക്ക് തകരാറായി കിടക്കുന്ന ബസുകളില്‍ നിന്നാണ് ഡീസല്‍ ഊറ്റിയെടുത്ത് കൊടുക്കുന്നത്.

രാവിലെ 08:30 ന് ശേഷം ചൂരല്‍മല ഭാഗത്തേക്ക്‌ ബസ്സുകളില്ല. അന്തർ സംസ്ഥാന സർവീസും തടസപ്പെട്ടു. മാനന്തവാടിയില്‍ 500 ലിറ്റർ ഡീസല്‍ മാത്രമാണ് ബാക്കിയുള്ളത്.ബത്തേരി – ഗൂഡല്ലൂർ സർവീസ് ആണ് ഓട്ടം നിർത്തിയത്. ജില്ലയില്‍ 20 സർവീസുകള്‍ ഇതുവരെ തടസപ്പെട്ടു. ബത്തേരിയിലും മാനന്തവാടിയിലും പ്രതിസന്ധി തുടരുന്നു. രാവിലെ മുകാംബിലയിലേക്ക് പോയ ബസ് പ്രൈവറ്റ് പെട്രോള്‍ പമ്ബില്‍ നിന്നുമാണ് ഡീസല്‍ അടിച്ചത്. ഈ പ്രതിസന്ധി തുടരുകയാണെങ്കില്‍ പല സർവീസുകളും മുടങ്ങുമെന്നും KSRTC ജീവനക്കാർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക