വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ മൂല്യം വർധിപ്പിക്കാൻ ബോധപൂർവം ചില രാജാക്കന്മാർ സൃഷ്ടിച്ചതാണ് നമ്മള്‍ കണ്ട യുദ്ധമെന്ന് ബോബി ചെമ്മണ്ണൂർ. ഇപ്പോഴത്തെ കുതിപ്പിന് ശേഷം ഇനി 25 ശതമാനം സ്വർണത്തിന് വില കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒന്നുമല്ലാതിരുന്ന സമയത്ത് സ്വർണവില 50,000 കടക്കുമെന്ന് പറഞ്ഞപ്പോള്‍ ആളുകള്‍ കളിയാക്കി. എന്നാല്‍ ഒരു വർഷത്തിനുള്ളില്‍ വില ഇരട്ടിയായി. നേരത്തേ ചെയ്തിരുന്നത് പോലെ പ്രവചിക്കുക എന്നത് ഇപ്പോള്‍ സാധ്യമല്ല. വലിയ രാജാക്കന്മാർ പതിനായിരം കിലോ സ്വർണം ശേഖരിച്ചുവെച്ച്‌ ഒരു മാസത്തിനുള്ള ഇത്ര രൂപയാക്കണം എന്ന് കരുതി ഒരു ബോംബിടുന്നു. വലിയ ഗെയിമുകള്‍ ഇതിന് പിന്നിലുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക