കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. ഇന്നലെ രാവിലെ 10000 രൂപയില്‍ അധികം ഉയരുകയും വൈകീട്ട് 4000 രൂപയില്‍ അധികം ഇടിയുകയും ചെയ്ത പിന്നാലെയാണ് ഇന്നത്തെ നേരിയ മുന്നേറ്റം.എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്തിരിക്കുന്നത്. സാധാരണ ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുമ്പോള്‍ കേരളത്തിലും കുറയേണ്ടതാണ്.

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് പുതിയ മാറ്റത്തിന് കാരണം. രൂപ മൂല്യം ഇടിയുമ്പോള്‍ ഡോളര്‍ മൂല്യം ഉയര്‍ന്നിരിക്കും. ആഗോള വിപണിയില്‍ ഡോളറുമായി രൂപ താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. ഈ അവസ്ഥയാണ് ആഗോള വിപണിയില്‍ വില കുറഞ്ഞിട്ടും കേരളത്തില്‍ വില ഉയരാന്‍ കാരണം. രൂപ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണം വില കുറയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിന് സാധ്യത കാണുന്നില്ല.ഡോളര്‍ സൂചിക 98.50 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം എക്കാലത്തെയും വലിയ ഇടിവിലേക്ക് എത്തി. 95.76 എന്ന നിരക്കിലാണ് ഇന്ന് രൂപയുടെ വ്യാപാരം. ഇതില്‍ ഇനിയും മാറ്റം പ്രതീക്ഷിക്കാം. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് കഴിഞ്ഞ ദിവസം 4700 ഡോളറിന് മുകളിലായിരുന്നു. ഇന്ന് 4675ലേക്ക് ഇടിഞ്ഞു. ഇനി കേരളത്തിലെ സ്വര്‍ണവില അറിയാം…

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില

22 കാരറ്റ് സ്വര്‍ണം പവന്‍ വില 119040

18 കാരറ്റ് സ്വര്‍ണം പവന്‍ വില 97800

14 കാരറ്റ് സ്വര്‍ണം പവന്‍ വില 76160

9 കാരറ്റ് സ്വര്‍ണം പവന്‍ വില 49080

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 14880

18 കാരറ്റ് സ്വര്‍ണം ഗ്രാം വില 12225

14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9520

9 കാരറ്റ് സ്വര്‍ണം ഗ്രാം വില 6135.

ഇന്നലെ രാവിലെ 10400 രൂപ ഉയര്‍ന്ന് 123120 രൂപയായി പവന്‍ വില വര്‍ധിച്ചിരുന്നു. ഉച്ചയ്ക്ക് 118800 രൂപയിലേക്ക് ഇടിഞ്ഞു. ഇന്ന് 119040 രൂപയിലേക്ക് കയറുയും ചെയ്തു. ഇന്നലെ സംഭവിച്ച വര്‍ധനവ് ഇനിയുണ്ടാകില്ല. കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമക്കിയതിനെ തുടര്‍ന്നാണ് ബുധനാഴ്ച ഞെട്ടിക്കുന്ന വര്‍ധനവുണ്ടായത്.

ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് കേരളത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. ക്രൂഡ് ഓയില്‍ വില ഉയരുമ്പോള്‍ ഡോളര്‍ സൂചിക വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യും. ബ്രെന്റ് ക്രൂഡ് ബാരലിന് ഇന്ന് 106 ഡോളറാണ് വില. വൈകാതെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 1.29 ലക്ഷം രൂപ വരെ ചെലവ് വന്നേക്കാം. പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ 1.18 ലക്ഷത്തിന് മുകളില്‍ ലഭിച്ചേക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക