ഗുജറാത്ത് മന്ത്രിസഭയിലെ പുനഃസംഘടനയിലാണ്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയത്. ഈ പട്ടികയിലേക്കാണ് അപ്രതീക്ഷിതമായി പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ എത്തിയത്. അഹമ്മദാബാദില്‍ സത്യപ്രതിജ്ഞ ചെയ്ത 26 അംഗ മന്ത്രിസഭയിലാണ് ജാംനഗർ നോർത്ത് എംഎല്‍എയും ഉള്‍പ്പെട്ടത്.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെയുള്ള എല്ലാ ഗുജറാത്ത് മന്ത്രിമാരും കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു പാർട്ടിയുടെ ഈ തന്ത്രപരമായ നീക്കം. ഇതുമായി ബന്ധപെട്ടു മുഖ്യമന്ത്രി രാജ്ഭവനില്‍ ഗവർണർ ആചാര്യ ദേവവ്രതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ മന്ത്രിസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്താൻ ഔദ്യോഗികമായി അനുമതി അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എക്‌സില്‍ ഈ വിവരം ഗവർണ്ണർ പങ്കുവച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019ലാണ് റിവാബ ജഡേജ ബിജെപിയില്‍ ചേർന്നത്. 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജാംനഗർ നോർത്തില്‍ നിന്ന് പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചു. അന്ന് രവീന്ദ്ര ജഡേജയും പ്രചാരണത്തിന് എത്തിയിരുന്നു. 50,000ത്തിലധികം വോട്ടുകളുടെ ലീഡോടെയാണ് അന്ന് റിവാബ സീറ്റ് നേടിയത്. 2024ല്‍ രവീന്ദ്ര ജഡേജയും ബിജെപിയില്‍ ചേർന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക