പേരാമ്ബ്രയില്‍ നടന്ന സംഘർഷത്തില്‍ ഷാഫി പറമ്ബില്‍ എംപിക്ക് മർദനമേറ്റതില്‍ വിശദീകരണവുമായി റൂറല്‍ എസ്പി കെ.ഇ.ബൈജു. എംപിയെ മർദിച്ചത് പോലീസുകാർ തന്നെയാണ്. ചില പോലീസുകാർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും എസ്പി പറഞ്ഞു.

എംപിയെ പിന്നില്‍ നിന്ന് ലാത്തി കൊണ്ട് ആരോ അടിക്കുകയായിരുന്നു. അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. വടകരയില്‍ നടന്ന ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പരിപാടിയിലാണ് റൂറല്‍ എസ്പി ഇക്കാര്യം പറഞ്ഞത്.കഴിഞ്ഞ ദിവസം പേരാമ്ബ്രയില്‍ നടന്ന സംഘർഷത്തില്‍ ലാത്തി ചാർജ് നടത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു പോലീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ എംപിക്ക് മർദനമേല്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ അടിയിലാണ് ഷാഫി പറമ്ബിലിന്‍റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റത്.നേരത്തെ സിപിഎം നേതാക്കളും റൂറല്‍ എസ്പിയടക്കമുള്ള പോലീസുദ്യോഗസ്ഥരും ഷാഫി പറമ്ബിലിന് പരിക്കേറ്റത് ഷോ ആണെന്നും പോലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നല്‍കി.നടപടിയുണ്ടായില്ലെങ്കില്‍ റൂറല്‍ എസ്പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സംഭവത്തില്‍ പാർലമെന്‍റ് പ്രിവിലേജ് കമ്മിറ്റിക്ക് ഷാഫി പറമ്ബില്‍ ഉടൻ പരാതി നല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക