ആർഎസ്‌എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച്‌ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി എംപി. ശാഖയില്‍ മറ്റുള്ളവർക്കും അതിക്രമങ്ങള്‍ നേരിട്ടുവെന്ന മൊഴി ഞെട്ടിക്കുന്നത്. ആർഎസ്‌എസ് നടപടിയെടുത്ത് ശുദ്ധി വരുത്തണമെന്നും പ്രിയങ്ക ഗാന്ധി എം.പി പറഞ്ഞു. ക്രൂരമായ കുറ്റകൃത്യത്തില്‍ സംഘപരിവാർ മൗനം വെടിയണമെന്നും പ്രിയങ്ക ഗാന്ധി എംപി എക്‌സില്‍ കുറിച്ചു.

ആർഎസ്‌എസ് ശാഖയില്‍ വച്ച്‌ ലൈംഗിക പീഡനത്തിന് ഇരയായെന്ന് ‌ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കിയതില്‍ സിപിഎമ്മും ഡിവൈഎഫ്‌ഐയും നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോട്ടയം എലിക്കുളം സ്വദേശി അനന്തു സജിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. കഴിഞ്ഞദിവസമാണ് ഐടി പ്രൊഫഷണല്‍ അനന്തു സജിയെ തമ്ബാനൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആർഎസ്‌എസ് ശാഖയില്‍ നിന്നും പ്രവർത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി എഴുതി ഇൻസ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്താണ് അനന്തു ജീവനൊടുക്കിയത്. നാല് വയസുളളപ്പോള്‍ തന്നെ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആർഎസ്‌എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇൻസ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി (ഒബ്സസീവ് കംപള്‍സീവ് ഡിസോർഡർ) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു. തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു ആർഎസ്‌എസ് പ്രവർത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് കുറിപ്പില്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക