കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയാണ് സോഷ്യല്‍ മീഡിയയിലെ ചർച്ചാവിഷയം. സിനിമ റിവ്യൂ പറഞ്ഞ് മലയാളികള്‍ക്കിടയിലേക്ക് വന്ന സന്തോഷ് പിന്നീട് തിയേറ്ററുകളിലെ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു. മലയാള സിനിമയില്‍ റിവ്യൂ പറയുക എന്ന രീതി കൊണ്ടുവന്നത് പോലും താനാണെന്നാണ് സന്തോഷ് സ്വയം അവകാശപ്പെടുന്നത്. ഒരു ഘട്ടത്തില്‍ തന്നെ ഇപ്പോള്‍ ആരും മൈൻഡ് ചെയ്യുന്നില്ല എന്നു പറഞ്ഞ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചാ കേന്ദ്രമാകാൻ ശ്രമിക്കും. അത്തരത്തില്‍ സ്വയം വിവാദങ്ങള്‍ സൃഷ്ടിച്ച് സോഷ്യല്‍ മീഡിയയില്‍ ചർച്ചകള്‍ക്ക് വഴിയൊരുക്കലാണ് അണ്ണന്റെ മെയിൻ ഹോബി.
അത്തരത്തില്‍ ഈ അടുത്ത് നടത്തിയ സന്തോഷ് വർക്കിയുടെ വെളിപ്പെടുത്തലുകള്‍ വീണ്ടും വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത്തവണ അല്പം കടന്ന കൈയായി പോയി എന്നാണ് നെറ്റിസണ്‍സ് ചൂണ്ടി കാണിക്കുന്നത്. മറ്റൊന്നുമല്ല തനിക്ക് ക്യാൻസർ ആണെന്നായിരുന്നു സന്തോഷിന്റെ വെളിപ്പെടുത്തല്‍. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ടീമായി തിരിഞ്ഞ് ഇതിനോട് പ്രതികരിക്കാൻ ആരംഭിച്ചു. ഒരു വിഭാഗം ആളുകള്‍ ഇത് അയാളുടെ സ്ഥിരം വേലയാണെന്ന് ഉറപ്പിച്ചു പറഞ്ഞു. മറ്റൊരു വിഭാഗമോ, സന്തോഷിനു വേണ്ടി സഹകപിക്കാനും ആരംഭിച്ചു. സഹതപിക്കാതിരിക്കാനും വയ്യ കാരണം അത്തരത്തിലുള്ള പോസ്റ്റുകള്‍ ആയിരുന്നു സന്തോഷ് തുടരെത്തുടരെ പങ്കുവെച്ചത്.ഇനി തനിക്ക് രണ്ടുമാസം കൂടിയേ ഉള്ളൂ…, അച്ഛനും ഈ രോഗമായിരുന്നു ഞാൻ അച്ഛന്റെ അടുത്തേക്ക് പോവുകയാണ്…., ആരോടെങ്കിലും തെറ്റ് ചെയ്തു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക എന്നൊക്കെ സാധാരണക്കാരന്റെ കരളലിയിപ്പിക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍ ആയിരുന്നു ആറാട്ടണ്ണൻ പങ്കുവെച്ചത്.
ക്യാൻസർ വെളിപ്പെടുത്തലിന്റെ മണിക്കൂറുകള്‍ക്കു ശേഷം തനിക്ക് ക്യാൻസർ ഇല്ലെന്നും പറഞ്ഞ് മറ്റൊരു പോസ്റ്റുമായും സന്തോഷ് എത്തി. തന്നെ ആദ്യം പരിശോധിച്ച ഡോക്ടർക്ക് തെറ്റു പറ്റിയതാണെന്നും തനിക്ക് കാൻസർ ഇല്ലെന്നും സന്തോഷ് പറഞ്ഞു. പിന്നാലെ സ്ഥിരം നടക്കാറുള്ള തരത്തില്‍ അയാളെ തെറി വിളിക്കാനായി ഒരു കൂട്ടവും പാഞ്ഞെത്തി. പിന്നീട് അതിനെ ന്യായീകരിക്കാനുള്ള പോസ്റ്റുകള്‍ ആയിരുന്നു പിന്നീട് സന്തോഷിന്റെ ഭാഗത്ത് നിന്നും വന്നത്. ഇപ്പോഴിതാ തന്റെ ക്യാൻസറിന്റെ പേരില്‍ ആരോ തന്റെ പേരും പറഞ്ഞ് പണം പിരിച്ചു എന്നാണ് ഇയാളുടെ പുതിയ ആരോപണം.
സന്തോഷിന്റെ പോസ്റ്റ്: എന്റെ അസുഖത്തിന്റെ പേരില്‍ കള്ള പിരിവ് നടത്തിയവൻ ആണ് മുവാറ്റുപുഴകാരനായ ഒരു നാറി. അവൻ ഇപ്പോള്‍ പിന്നില്‍ നിന്നു എന്നെ കുത്തുന്നു. എന്റെ കൈയില്‍ നിന്ന് 50 ആയിരം രൂപ വാങ്ങിച്ചു ആദർവ് തരാൻ നോക്കിയ കള്ളൻ ആണ് അവൻ.അവന്റ് കൂട്ടുകാരൻ എന്റെ കൈയില്‍ നിന്നു ഒരുപാട് രൂപ വാങ്ങിയിട്ടുണ്ട്.അവൻ പെരേരയെ അടുത്ത കാലത് ഒരു പ്രോഗ്രാം കൊണ്ട് പോയി 500 രൂപ ആണ് കൊടുത്തത്. പെരേരയെ ഗള്‍ഫില്‍ കൊണ്ട് പോകാം പറഞ്ഞു പാസ്പോർട്ട് വാങ്ങിച്ചു പറ്റിച്ചവൻ ആണ്. ഒരു പാട്ടും പാടാൻ കഴിവ് ഇല്ലാത്ത ഗായകൻ ആണ് അവൻ. From ആറാട്ട് അണ്ണൻ.

















