യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം നടത്തി വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ കേസില്‍ വനിതാ യൂട്യൂബർ ഉള്‍പ്പെടെ നാല് പ്രതികളെ ഹരിയാന പൊലിസ് അറസ്റ്റ് ചെയ്തു. ഭല്‍സി ഗ്രാമത്തിലെ അമൻദീപ് (അമൻ), ദാച്ചാറിലെ അശ്വനി, ജജ്ജാറിലെ കസാനിയിലെ മോനു, വനിതാ യൂട്യൂബർ എന്നിവരാണ് പിടിയിലായത്. പൊലിസ് സ്ഥിരീകരണം അനുസിച്ച്‌, പാനിപ്പത്ത് സെക്ടർ-6-ല്‍ നിന്ന് അശ്വനിയെയും ഭല്‍സി ഗ്രാമത്തില്‍ നിന്ന് അമൻദീപിനെയും ഝജ്ജാറിലെ കസാനിയില്‍ നിന്ന് മോനുവിനെയും പിടികൂടിയത്.

പാനിപ്പത്ത് കോളനിയിലെ താമസക്കാരിയായ യുവതി നാല് ദിവസം മുമ്ബ് റിഫൈനറി റോഡിലെ കാട്ടില്‍ വിറക് ശേഖരിക്കാൻ പോയിരുന്നു. പ്രദേശത്ത് സ്ത്രീകള്‍ വിറകെടുക്കാൻ പോകുന്നത് പതിവാണെന്ന് ഡിഎസ്പി സതീഷ് വാട്ട്സ് പറഞ്ഞു. അവിടെ വനിതാ യൂട്യൂബറും മൂന്ന് യുവാക്കളും കാറില്‍ എത്തി. യൂട്യൂബർ കൂടെയുള്ള യുവാവുമായി ലൈംഗികബന്ധത്തില്‍ ഏർപ്പെടാൻ യുവതിയെ നിർബന്ധിച്ചു.ഇത് വിസമ്മതിച്ച യുവതിയെ വലിച്ചിഴച്ച്‌ മർദിച്ച ശേഷം കാട്ടില്‍ കൂട്ടബലാത്സംഗം നടത്തി. ആക്രമണത്തിന്റെ വീഡിയോ പകർത്തി വൈറലാക്കുമെന്നും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിറകെടുക്കാൻ മറ്റ് ഗ്രാമീണ സ്ത്രീകള്‍ എത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. യുവതി സംഭവം അവരോട് പറഞ്ഞു, പിന്നീട് പൊലിസില്‍ പരാതി നല്‍കി. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സദർ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു, വൈദ്യപരിശോധന നടത്തി.അന്വേഷണത്തില്‍ നാല് പ്രതികളെയും പിടികൂടി, കാറും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക