ബംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനില്‍ രണ്ട് സ്ത്രീകള്‍ തമ്മില്‍ ഉണ്ടായ വാക്കുതർക്കത്തിന്റെ വീഡിയോ സോഷ്യല്‍മീഡയ ലോകത്ത് വൈറലാകുന്നു. ഭാഷയുടെ പേരിലാണ് ഇരുവരും മെട്രോ സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടറിന് സമീപം നിന്ന് തർക്കിച്ചത്. ഒരു സ്ത്രീ കന്നഡ സംസാരിക്കണമെന്ന് നിർബന്ധിക്കുമ്ബോള്‍, മറ്റേയാള്‍ അതിനെ എതിർക്കുകയും ഹിന്ദിയില്‍ സംസാരിക്കണമെന്ന് വാശി പിടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാൻ സാധിക്കും.

ടിക്കറ്റ് കൗണ്ടറിന് സമീപം നില്‍ക്കുന്ന രണ്ട് സ്ത്രീകളില്‍ ഒരാള്‍ കറുത്ത ബുർഖയും മറ്റെയാള്‍ സാരിയുമാണ് ധരിച്ചിരിക്കുന്നത്. ബുർഖ ധരിച്ച സ്ത്രീ “ഹിന്ദി മാതാദ്രി (ഹിന്ദിയില്‍ സംസാരിക്കുക),” എന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാൻ സാധിക്കും. കന്നഡ സംസാരിക്കുന്ന സ്ത്രീയോട് വിരല്‍ ചൂണ്ടിക്കൊണ്ട് അവർ “നിങ്ങള്‍ മുഖ്യമന്ത്രിയാണോ? ചല്‍ നിക്കല്‍ (വഴിമാറുക).” എന്ന് പറയുന്നതും കേള്‍ക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എതിർഭാഗത്ത് നില്‍ക്കുന്ന സ്ത്രീ തുടർച്ചായയി “കന്നഡ..കന്നഡ” എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാൻ സാധിക്കും. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ഇതിനോട് സമിശ്രമായ പ്രതികരണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ഇക്കാലത്ത് എന്തുകൊണ്ടാണ് ഭാഷയുടെ പേരില്‍ ഇത്രയധികം അസഹിഷ്ണുതയെന്ന് മനസ്സിലാകുന്നില്ലെന്നും വീഡിയോയ്ക്ക് പ്രതികരണമായി ആളുകള്‍ കുറിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക