കെ.പി മോഹനൻ എംഎല്‍എക്ക് നേരെ കയ്യേറ്റം. കണ്ണൂർ പെരിങ്ങത്തൂരില്‍ വച്ചാണ് സംഭവം . മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാട്ടുകാരാണ് കയ്യേറ്റം ചെയ്തത്. സ്വകാര്യ ഡയാലിസിസ് സെൻ്ററില്‍ നിന്ന് മലിനജലം ഒഴുകുന്നതിനെതിരെ നാട്ടുകാര്‍ കുറച്ചു നാളുകളായി സമരത്തിലാണ്.
കൂത്തുപറമ്ബ് കരിയാട് അങ്കണവാടി കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു എംഎല്‍എ. മാലിന്യപ്രശ്നത്തില്‍ എംഎല്‍എ ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. കെ.പി മോഹനൻ പ്രതിഷേധക്കാര്‍ക്കിടയിലൂടെ അങ്കണവാടിയിലേക്ക് കടന്നുപോകുന്നതിനിടെയാണ് ഒരു വിഭാഗം കയ്യേറ്റം ചെയ്തത്. വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















