ഡല്‍ഹിയില്‍ ആർ എസ് എസ് ന്റെ 100 വാർഷിക ആഘോഷ ചടങ്ങ് ആരംഭിച്ചു. RSS സർ കാര്യ വാഹക് ദത്തത്രേയ ഹോസബോലെ, കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.RSS 100 വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക തപാല്‍ സ്റ്റാമ്ബ് പ്രധാനമന്ത്രി പുറത്തിറക്കി. പ്രത്യേക നാണയവും ചടങ്ങില്‍ പ്രധാനമന്ത്രി പുറത്തിറക്കി. ഭാരതാംബ ചിഹ്നം ആ ലേഖനം ചെയ്തതാണ് 100 രൂപയുടെതാണ് നാണയം.

പ്രധാനമന്ത്രി എല്ലാവർക്കും മഹാനവമി ആശംസകള്‍ നേർന്ന് സംസാരിച്ചു. ആർഎസ്‌എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്ബും നാണയവും പുറത്തിറക്കി. രാഷ്ട്രചിഹ്നത്തോടൊപ്പം ഭാരതാംബ യെയും, സ്വയം സേവകരെയും ആലേഖനം ചെയ്ത താണ് 100 രൂപയുടെ നാണയം. 100 വർഷങ്ങള്‍ മുമ്ബ് ദസറ ദിനത്തില്‍ ആർ‌എസ്‌എസ് സ്ഥാപിതമായത് വെറും യാദൃശ്ചികതയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആർ‌എസ്‌എസ് പ്രത്യയശാസ്ത്രത്തിന്റെ കളിത്തൊട്ടില്‍. ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന പാരമ്ബര്യത്തിന്റെ പുനരുത്ഥാനമായിരുന്നു RSS . RSS ന്റെ ശതാബ്ദിക്ക് സാക്ഷ്യം വഹിക്കാൻ കഴിയുന്നത് നമ്മുടെ ഭാഗ്യം. സംഘശാഖ ഒരു പ്രചോദന ഭൂമി. ശാഖകള്‍ രാജ്യത്തിന്റ വികസനത്തിന് സഹായിക്കുന്നു. സ്വാതന്ത്ര്യസമര സമയത്ത് ഡോ. ഹെഡ്ഗെവാർ നിരവധി തവണ ജയിലില്‍ കിടന്നു. നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് സംരക്ഷണം നല്‍കി. രാഷ്ട്രത്തെ സേവിക്കുന്നതിനും സമൂഹത്തെ ശാക്തീകരിക്കുന്നതിനും ആർ‌എസ്‌എസ് വളണ്ടിയർമാർ സ്വയം സമർപ്പിച്ചിരിക്കുന്നുവെന്നും മോദി വ്യക്തമാക്കി.

1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍, നിരവധി സിഖ് കുടുംബങ്ങള്‍ക്ക് RSS അഭയം നല്‍കി.കേരളത്തില്‍ വയനാട് ദുരന്തം അടക്കം നിരവധി ഇടങ്ങളില്‍ സഹായത്തിനായി ആദ്യം എത്തിയത് RSS.ആർ‌എസ്‌എസ് സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ പ്രവർത്തിക്കുന്നു. എന്നാല്‍ അവർക്കിടയില്‍ വൈരുദ്ധ്യങ്ങളില്ല, കാരണം RSS ആദ്യം രാഷ്ട്രം എന്ന തത്വത്തിലാണ് പ്രവർത്തിക്കുന്നു. ഏക ഇന്ത്യ, മഹത്തായ ഇന്ത്യ’ എന്നതില്‍ ആണ് ആർ‌എസ്‌എസ് വിശ്വസിക്കുന്നത്. പക്ഷേ സ്വാതന്ത്ര്യാനന്തരം, RSS ദേശീയ മുഖ്യധാരയിലേക്ക് എത്തുന്നത് തടയാൻ ശ്രമങ്ങള്‍ നടന്നു.

RSSല്‍ സാധാരണക്കാർ ഒരുമിച്ച്‌ അസാധാരണമായ ജോലി ചെയ്യുന്നു. സംഘ ശാഖകള്‍ ‘യജ്ഞവേദി’ പോലെ. ഓരോ സ്വയംസേവകനും ജനാധിപത്യത്തിലും ഭരണഘടനാ സ്ഥാപനങ്ങളിലും അചഞ്ചലമായ വിശ്വാസമുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോള്‍ ഈ വിശ്വാസം ഓരോ സ്വയംസേവകനും പോരാടാൻ ശക്തി നല്‍കി.ഇന്നത്തെ വെല്ലുവിളികളും പോരാട്ടങ്ങളും വ്യത്യസ്തമാണ്. മറ്റ് രാജ്യങ്ങളെ സാമ്ബത്തികമായി ആശ്രയിക്കുന്നു,നമ്മുടെ ഐക്യം തകർക്കാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നു, ജനസംഖ്യാശാസ്‌ത്രം മാറ്റാനുള്ള ഗൂഢാലോചനകള്‍ ഉണ്ടാകുന്നു ഒരു പ്രധാനമന്ത്രി എന്ന നിലയില്‍, ഈ പ്രശ്‌നങ്ങളെല്ലാം ഫലപ്രദമായി കൈകാര്യം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക