അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ മേഖലയിലെ അറിയപ്പെടുന്ന മലയാളി സാന്നിധ്യവും ലോക കേരള സഭയില്‍ നെതർലാൻഡ്‌സില്‍നിന്നുള്ള അംഗവുമായ ഡോ. ഷാഹിന അബ്ദുല്ല (44) അന്തരിച്ചു. കരളിലെ അണുബാധയെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കൊടുങ്ങല്ലൂരിനടുത്ത് കരൂപ്പടന്നയില്‍ ജനിച്ച ഷാഹിന ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍നിന്ന് ഫിസിക്സില്‍ ബിരുദാനന്തര ബിരുദം നേടി. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിട്ടിട്ട് ഓഫ് ആസ്ട്രോ ഫിസിക്സില്‍ ഗവേഷകയായ ചേർന്ന ചേർന്ന ഷാഹിന, പിന്നീട് നെതർലൻസിലെ വിഖ്യാതമായ ട്വൻ്റെ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇലക്‌ട്രിക്കല്‍ എൻജിനീയറിങ്ങില്‍ പിഎച്ച്‌ഡി നേടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക