ബ്രിട്ടനില്‍ മലയാളി യുവതി അന്തരിച്ചു. ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് മരിച്ചത്. ലണ്ടനിലെ വൂള്‍വിച്ചില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ലുക്കീമിയ രോഗബാധിതയായിരുന്നു കാതറിൻ.

സ്റ്റെം സെല്‍ ട്രാൻസ്പ്ലാന്റേഷൻ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.2016 – 2018 അധ്യയന വർഷത്തില്‍ തിരുവല്ല മാർത്തോമ്മാ കോളജില്‍ നിന്നും എംഎസ്സി ഫിസിക്സ് പഠനം പൂർത്തിയാക്കിയ ശേഷം യുകെയിലെ സാല്‍ഫോർഡ് സർവകലാശാലയില്‍ ഡാറ്റാ സയൻസില്‍ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനായി വിദ്യാർഥി വീസയില്‍ കാതറിൻ യുകെയില്‍ എത്തുന്നത്. പഠനം പൂർത്തിയായ ശേഷം ലണ്ടനിലെ ഫോസ്റ്റർ പ്ലസ് പാർട്ണേഴ്സില്‍ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തു വരവേ 2024 സെപ്റ്റംബറില്‍ ലുക്കീമിയ രോഗം കണ്ടെത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2025 ജനുവരിയിലായിരുന്നു സ്റ്റെം സെല്‍ ട്രാൻസ്പ്ലാന്റേഷൻ നടത്തിയത്.2023ല്‍ ആയിരുന്നു സെബിൻ തോമസുമായുള്ള കാതറിന്റെ വിവാഹം. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക