നാട്ടികയില്‍ ഗുണ്ടാലിസ്റ്റില്‍പ്പെട്ട രണ്ട് യുവതികളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് സ്വദേശി ഇയ്യാനി വീട്ടില്‍ ഹിമ (25) എന്നിവരെയാണ് നാടുകടത്തിയത്. ഓപ്പറേഷൻ കാപ്പയുടെ ഭാഗമായാണ് നടപടി. ഇരുവരെയും ഒരു വർഷത്തേക്കാണ് കാപ്പ പ്രകാരം നാടുകടത്തിയത്.

നാല് ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് യുവതികള്‍.വലപ്പാട് പൊലീസ് സ്റ്റേഷനില്‍ കവർച്ചാകേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും ഒരു അടിപിടിക്കേസിലും പ്രതികളാണ് സ്വാതിയും ഹിമയും. യുവതികള്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏർപ്പെടാതിരിക്കാനായി കഴിഞ്ഞ ജൂണ്‍ 16 മുതല്‍ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഓഫീസില്‍ ഒപ്പിടാനായി ഉത്തരവായിരുന്നു. ഈ ഉത്തരവ് ലംഘിച്ച്‌ മരണവീട്ടില്‍ കയറി ആക്രമണം നടത്തിയ കേസില്‍ ഉള്‍പ്പെട്ടതിനെ തുടർന്നാണ് ഇവരെ കാപ്പ നിയമ പ്രകാരം നാടുകടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ നല്‍കിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറാണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വർഷം മാത്രം ഇതുവരെ തൃശൂർ റൂറല്‍ ജില്ലയില്‍ 179 ഗുണ്ടകള്‍ക്കെതിരെയാണ് കാപ്പ പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 57 ഗുണ്ടകളെ ജയിലിലടച്ചു, 122 ഗുണ്ടകളെ നാടുകടത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക