ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണ മൂക്കുത്തി മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് തലക്കളത്തൂര്‍ പാലോറമല സ്വദേശിനി ശിവപാര്‍വ്വം വീട്ടില്‍ മാളവിക (24 )യെയാണ് നടക്കാവ് പോലീസ് പിടികൂടിയത്.

ഈ മാസം 13ന് അരയിടത്ത് പാലത്തുള്ള തനിഷ്‌ക് ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവതി ജ്വല്ലറി സെയില്‍മാന്‍മാരുടെ കണ്ണ് വെട്ടിച്ച്‌ സ്വര്‍ണ്ണ മൂക്കുത്തി മോഷ്ടിക്കുകയായിരുന്നു. ജ്വല്ലറിയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക