ലൈെംഗികാരോപണ വിവാദങ്ങളില്‍പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍. ഇന്നലെ രാത്രിയിലാണ് രാഹുല്‍ പമ്ബയിലെത്തിയത്. വൈകിട്ട് നട അടച്ചശേഷം പത്തുമണിയോടെയാണ് രാഹുല്‍ പമ്ബയിലെത്തിയത്. ഇവിടെ നിന്നും കെട്ടുനിറച്ച ശേഷം മലകയറാൻ ആരംഭിച്ചു. ഇന്നു പുലർച്ചെ സന്നിധാനത്ത് ദർശനം നടത്തിയ ശേഷം മലയിറങ്ങും എന്നാണ് സൂചന.

മണ്ഡലത്തില്‍ വീണ്ടും സജീവമാകുന്നതിന്റെ മുന്നോടിയായാണ് ശബരിമല ദർശനം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിൻറെ ആദ്യ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ എത്തിയിരുന്നില്ല. കോണ്‍ഗ്രസ് നേതക്കളുടെ എതിർപ്പിനെ തുടർന്നാണ് നിയമസഭാ സമ്മേളനത്തില്‍ നിന്നും രാഹുല്‍ വിട്ടുനില്‍ക്കുന്നത് എന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനു പിന്നാലെ പാലക്കാട് മണ്ഡലത്തില്‍ സജീവമാകുമെന്നതിന് മുന്നോടിയായാണ് ശബരിമല ദർശനം.പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മേളനത്തിലെത്തിയത്. നേമം ഷജീറായിരുന്നു കൂടെയുണ്ടായിരുന്നത്. സഭയിലെത്തിയ രാഹുലിനും ഷജീറിനും പാർട്ടിക്കുള്ളില്‍ തന്നെ വലിയ വിമർശനങ്ങള്‍ ഉയർന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക