കോണ്‍ഗ്രസ് നേതാവ് എം.എ. ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍. വാര്‍ത്താ സമ്മേളനത്തിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് നോട്ടീസ് അയച്ചത്. പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.ഫെബ്രുവരി മൂന്നിനാണ് ഷഹനാസ് വാര്‍ത്താ സമ്മേളനം നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഷഹനാസ് ഉന്നയിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖം പണം നല്‍കിയാണ് നടത്തിയതെന്നും ഷഹനാസ് ആരോപിച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിമുഖം വന്നതിനു പിന്നാലെയായിരുന്നു ഷഹനാസിന്റെ വാര്‍ത്താ സമ്മേളനം. രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാളാണെന്നും കോഴിയാണെന്ന് പണ്ടേ അറിയാമെന്നുമായിരുന്നു ഷഹനാസ് പറഞ്ഞത്. രാഹുലിനെ പരസ്യ സംവാദത്തിനും ഷഹനാസ് വെല്ലുവിളിച്ചിരുന്നു. ഷഹനാസിന്റെ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ, രാഹുല്‍ മാങ്കൂട്ടത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഷഹനാസിനെതിരെ കേസെടുക്കണമെന്നും, ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനു പിന്നാലെയാണ് മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍, ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു ഷഹനാസിന്റെ പ്രതികരണം. രാഹുലിന്റെ പരാതി നിയമപരമായി നേരിടുമെന്നും തന്റെ വെല്ലുവിളി സ്വീകരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് രാഹുല്‍ കേസ് നല്‍കിയത് എന്നുമായിരുന്നു ഷഹനാസിന്റെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക