മാരുതി സുസുക്കി ഇന്ത്യയുടെ 2025 ഓഗസ്റ്റിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍, 7 സീറ്റർ എർട്ടിഗയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായി മാറിയത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 18,445 യൂണിറ്റ് എർട്ടിഗയാണ് വിറ്റഴിച്ചത്.

രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിലും എർട്ടിഗ മുന്നിലെത്തി. കഴിഞ്ഞ മാസം മാരുതിയുടെ എട്ട് മോഡലുകള്‍ 10,000 യൂണിറ്റിലധികം വിറ്റഴിച്ചു. ഓഗസ്റ്റില്‍ മാരുതി സുസുക്കി ആകെ 131,278 കാറുകളാണ് വിറ്റഴിച്ചത്. എന്നാല്‍, ജൂലൈ മാസത്തെ അപേക്ഷിച്ച്‌ പ്രതിമാസ വില്‍പ്പനയില്‍ നേരിയ ഇടിവ് നേരിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂലൈയില്‍ 137,776 കാറുകള്‍ വിറ്റഴിച്ചിരുന്നു. പുതിയ ജിഎസ്ടി നിരക്കുകള്‍ക്കായി കാത്തിരുന്ന ഉപഭോക്താക്കളാണ് വില്‍പ്പന കുറയാൻ പ്രധാന കാരണം.കഴിഞ്ഞ മൂന്ന് മാസത്തെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍, ഓഗസ്റ്റില്‍ ഡിസയർ 16,509 യൂണിറ്റും വാഗണ്‍ആർ 14,552 യൂണിറ്റും ബ്രെസ്സ 13,620 യൂണിറ്റും വിറ്റഴിച്ചു. ബലേനോ 12,549 യൂണിറ്റും, സ്വിഫ്റ്റ് 12,385 യൂണിറ്റും, ഈക്കോ 10,785 യൂണിറ്റും വിറ്റഴിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക