കൊല്ലത്ത് ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് മധുര തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്. കൊല്ലം നഗരത്തില്‍ ശങ്കേഴ്സ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന നിത്യാരാധന മഠത്തിലാണ് സംഭവം. മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു.

വ്യക്തപരിമായ പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മഠത്തിലുണ്ടായിരുന്നവര്‍ കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മേരി സ്കോളാസ്റ്റിക്കയെ രക്ഷിക്കാനായില്ല. മൂന്നു വർഷമായി നിത്യാരാധന മഠത്തിലെ അന്തേവാസിയാണ് മേരി സ്‌കൊളാസ്റ്റിക്ക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുക്കള്‍ മഠത്തിലെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പ് ലഭിച്ചതിനാല്‍ പ്രാഥമികമായി ദുരൂഹത സംശയിക്കുന്നില്ലെങ്കിലും വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക