കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് യോഗം. ഇതടക്കമുള്ള പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകളില്ലാത്തതിലും ചുമതലകള്‍ നല്‍കാത്തതിലും ഒരു വിഭാഗം കെപിസിസി ഭാരവാഹികള്‍ക്ക് അമര്‍ഷമുണ്ട്. തദ്ദേശ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ പുനഃസംഘടന നടപടികളിലേയ്ക്ക് വീണ്ടും കടക്കുന്നതിലും എതിര്‍പ്പുണ്ട്.

വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയും ഭാരവാഹികള്‍ ഉന്നയിക്കും. ഫണ്ട് പിരിവിനായുള്ള ഗൃഹസന്ദര്‍ശനം, പൊലീസ് സ്റ്റേഷനുകള്‍ക്കു മുന്പില്‍ സമരം എന്നിവയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഫണ്ട് പിരിവ് നടത്താത്ത നേതാക്കളുടെ പേരു വിവരം ആവശ്യപ്പെട്ടിട്ടുണ്ട്. സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ സ്വീകരിക്കേണ്ട നടപടികളും ആലോചിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സംസ്ഥാന സർക്കാറിനും, പ്രതിപക്ഷത്തിനുമെതിരെ നിരവധി വിവാദങ്ങള്‍ കത്തി നില്‍ക്കെ നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും. ഒക്ടോബർ 10 വരെയാണ് സമ്മേളനം. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ,പീരുമേട് എംഎല്‍.എ അയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച്‌ സഭ ഇന്നത്തേക്ക് പിരിയും.

ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭ സമ്മേളനത്തിന് എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. സഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. പാർലമെന്‍ററി പാർട്ടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്ന് കാണിച്ച്‌ പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നല്‍കിയതിനാല്‍ പ്രത്യേക ബ്ലോക്കിലാണ് രാഹുല്‍ പങ്കെടുത്താല്‍ ഇരിപ്പിടം നല്‍കുക. സംസ്ഥാനത്തെ പോലീസ് മൂന്നാംമുറ, തൃശ്ശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്ബാദനത്തെക്കുറിച്ചുള്ള ഫോണ്‍ സംഭാഷണം, വയനാട്ടിലെ കോണ്‍ഗ്രസ് നേതാവിന്‍റെ ആത്മഹത്യ, അടക്കം നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ഈ സമ്മേളന കാലത്ത് സഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക