ഇന്ത്യൻ സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ ത്രിഷ രാജ് പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധ നേടുകയാണ്. ദുബായ് സ്ത്രീകള്‍ക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് കാണിക്കുന്ന വീഡിയോയാണിത്. പുലർച്ചെ 2.37-ന് ആളൊഴിഞ്ഞ വഴിയിലൂടെ തനിച്ചു നടന്നുപോകുന്നതിന്റെ വീഡിയോ ആണ് അവർ പങ്കുവെച്ചത്. ലോകത്ത് മറ്റൊരിടത്തും ഇത് സാധ്യമാകില്ലെന്നാണ് അവർ വീഡിയോയില്‍ പറയുന്നു.

‘കൂട്ടുകാരേ, സമയം ഇപ്പോള്‍ പുലർച്ചെ 2.37 ആണ്, ഞാൻ തനിച്ച്‌ റോഡിലൂടെ നടക്കുകയാണ്. ഇത് ലോകത്ത് ഒരിടത്ത് മാത്രമെ സാധ്യമാകൂ. അത് ദുബായിലാണ്. ഹബീബി കം ടു ദുബായ്, ഇവിടെ സ്ത്രീകള്‍ക്ക് വളരെ സുരക്ഷിതമാണ്,’ തൃഷ രാജ് വീഡിയോയില്‍ പറയുന്നു.വീഡിയോ പങ്കുവെച്ചുകൊണ്ട് തൃഷ രാജ് ഇങ്ങനെ എഴുതി, ‘ഇന്ത്യയില്‍ ഒരു പെണ്‍കുട്ടിയായി വളർന്നപ്പോള്‍ എനിക്ക് എപ്പോഴും പരിമിതികള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച്‌ രാത്രിയില്‍ പുറത്തുപോകുന്ന കാര്യത്തില്‍. സുരക്ഷിതത്വം തോന്നാൻ ഞങ്ങള്‍ക്ക് സഹോദരന്മാരെയോ പുരുഷ സുഹൃത്തുക്കളെയോ കൂടെ കൂട്ടേണ്ടിയിരുന്നു. എന്നാല്‍ ദുബായില്‍ കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്.’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കഴിഞ്ഞ ദിവസവും രാത്രി, 2.37-ന് ഞാൻ തനിച്ചു നടന്നു. എൻ്റെ നാട്ടില്‍ എനിക്ക് ഒരിക്കലും സങ്കല്‍പ്പിക്കാൻ കഴിയാത്ത ഒരു കാര്യമാണിത്. എനിക്കൊരു ഭയവും തോന്നിയില്ല, തലതാഴ്ത്തി നടന്നില്ല! എനിക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും സ്വാതന്ത്ര്യവും തോന്നി. പെണ്‍കുട്ടികളെ, നിങ്ങള്‍ ഭയമില്ലാതെ രാത്രി ആസ്വദിച്ച്‌ ഒരു സ്വതന്ത്ര ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ദുബായ് നിങ്ങള്‍ക്ക് അത് നല്‍കും,’ അവർ കൂട്ടിച്ചേർത്തു.വീഡിയോ അതിവേഗം സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഇതോടെ തൃഷ രാജിന്റെ പ്രസ്താവനയെ എതിർത്തുകൊണ്ടും ആളുകള്‍ രംഗത്തെത്തി.

മുംബൈ, ചെന്നൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളും സുരക്ഷിതമാണെന്ന് ചിലർ പ്രതികരിച്ചു. ‘മുംബൈയില്‍ വന്നാല്‍ നിങ്ങള്‍ക്ക് രാത്രി മുഴുവൻ നടക്കാം. ഒരു പ്രശ്നവുമില്ല,’ ഒരാള്‍ എഴുതി.’ദുബായില്‍ മാത്രമാണ് ഞങ്ങള്‍ വ്യത്യസ്ത ഷിഫ്റ്റുകളിലായി 24 മണിക്കൂറും ആറ് ദിവസവും ജോലി ചെയ്യുന്നത്. കൂടുതലും 12 മണിക്കൂർ ജോലി ചെയ്യും. കാരണം ഞങ്ങള്‍ ഓഫീസിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്,’ മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.’ചെന്നൈയിലും നമുക്കിത് സാധിക്കും. രാവിലെ നാല് മണിക്ക് ഞാൻ തനിച്ചാണ് ഓടാൻ പോകാറുള്ളത്, ഒരു തവണ പോലും എനിക്ക് സുരക്ഷിതമല്ലാത്തതായി തോന്നിയിട്ടില്ല. അത്രയ്ക്ക് സുരക്ഷിതമാണ് ചെന്നൈ.’ വേറൊരാള്‍ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക