വിവാഹേതര ബന്ധം ആരോപിച്ച്‌ യുവതിയെ മർദിച്ച്‌ മാല അണിയിച്ച്‌ തെരുവിലൂടെ നടത്തി ഭർത്താവും കൂട്ടാളികളും.പുരുഷസുഹൃത്തിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചുമാണ് നഗരത്തില്‍ പ്രദക്ഷിണം ചെയ്യിച്ചത്. ഒഡീഷയിലെ പുരി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. സ്കൂള്‍ അധ്യാപികയായ യുവതിക്കൊപ്പം സഹഅധ്യാപകനായ സുഹൃത്തും അപമാനത്തിന് ഇരയായി.

ക്രൂരതയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോളേജ് അധ്യാപകനായ ഭർത്താവുമായി ദാമ്ബത്യ പ്രശ്നങ്ങളെ തുടർന്ന് വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു അധ്യാപിക. പുരിയിലെ നീമാപഡ എന്ന സ്ഥലത്ത് ഒരു വാടകവീട്ടിലായിരുന്നു അവർ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ, ഭർത്താവും കൂട്ടാളികളും ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീടിനുള്ളില്‍ ഈ സമയത്ത് യുവതിയുടെ പുരുഷസുഹൃത്തും ഉണ്ടായിരുന്നു. ഭർത്താവ് ഭാര്യയേയും സുഹൃത്തിനേയും മർദിക്കുകയും വീട്ടില്‍നിന്ന് വലിച്ചിഴച്ച്‌ പുറത്തിറക്കുകയും ചെയ്തു. ജനങ്ങള്‍ നോക്കിനില്‍ക്കെ, ഭർത്താവും കൂട്ടാളികളും ചേർന്ന് ഇരുവരെയും മാല അണിയിക്കുകയും യുവാവിനെ വിവസ്ത്രനാക്കുകയും ചെയ്തു. തുടർന്ന് ആള്‍ക്കൂട്ടം വളഞ്ഞ ഇരുവരെയും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് നടക്കാൻ നിർബന്ധിച്ചു.

ഈ സമയം കാഴ്ചക്കാർ സംഭവം മൊബൈല്‍ ഫോണുകളില്‍ പകർത്തുന്നുണ്ടായിരുന്നു. നടക്കുന്നതിനിടയിലും ഭർത്താവ് യുവതിയെ ആവർത്തിച്ച്‌ അടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിവരമറിഞ്ഞ് പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെട്ടു.

സ്ത്രീത്വത്തെ അപമാനിച്ചതിനും നിയമവിരുദ്ധമായി കയ്യേറ്റം ചെയ്തതിനും ഭർത്താവിനെയും ഇയാളുടെ കൂട്ടാളിയെയും അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക