ഒഡീഷ തീരത്തേക്ക് കൂട്ടത്തോടെയെത്തുന്ന കടലാമകളുടെ വിഡിയോകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്.ലക്ഷക്കണക്കിന് ഒലിവ് റിഡ്‌ലി കടലാമകളാണ് ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ റുഷികുല്യ തീരത്തേക്ക് കൂട്ടത്തോടെ എത്തുന്നത്.

അരിബാഡ എന്നറിയപ്പെടുന്ന പ്രകൃതിയുടെ ഈ കൗതുക പ്രതിഭാസം ഫെബ്രുവരി 16 ന് ആരംഭിച്ച്‌ 25 വരെ നീണ്ടുനിൽക്കുമെന്ന് റുഷികുല്യ കടലാമ സംരക്ഷണ ഗ്രൂപ്പ് സെക്രട്ടറി രബീന്ദ്രനാഥ് സാഹു പറഞ്ഞു.ഒഡീഷ വനം വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം, റുഷികുല്യ ,ദേവി എന്നിവടങ്ങളിലെ തീരങ്ങളിലായി കടലാമകള്‍ ഇതുവരെ 5,55,638 മുട്ടകള്‍ ഇട്ടിട്ടുണ്ടെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാഷണല്‍ വൈല്‍ഡ്‌ലൈഫ് ഫെഡറേഷന്റെ കണക്കനുസരിച്ച്‌, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഒലിവ് റിഡ്‌ലി കടലാമകള്‍ സാധാരണയായി കാണപ്പെടുന്നത്.പസഫിക്ക് സമുദ്രത്തില്‍, മെക്സിക്കോ മുതല്‍ കൊളംബിയ വരെയുള്ള ബീച്ചുകളിലാണ് ഇവയുടെ വാസം. ഇന്ത്യൻ മഹാസമുദ്രത്തില്‍, ഇന്ത്യയുടെയും ശ്രീലങ്കയുടെയും കിഴക്കൻ തീരങ്ങളിലും ഇവ കൂടുതലായി കാണപ്പെടുന്നു.

ഒലിവ് റിഡ്‌ലി കടലാമകള്‍ കൂട്ടത്തോടെയെത്തുന്ന ദൃശ്യങ്ങള്‍ ഐ.എ.എസ് ഓഫീസർമാരായ പർവീണ്‍ കസ്വാൻ, സുപ്രിയ സാഹു എന്നിവർ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

ഒലിവ് റിഡ്‌ലി കടലാമകള്‍ സാധാരണയായി സീസണില്‍ ഒന്ന് മുതല്‍ മൂന്ന് തവണ വരെയാണ് കൂടുണ്ടാക്കുന്നത്. ഒരു ക്ലച്ചില്‍ ശരാശരി 100 മുതല്‍ 110 വരെ മുട്ടകള്‍ ഇടുന്നു.50 മുതല്‍ 55 ദിവസങ്ങള്‍ക്കു ശേഷം മുട്ടകള്‍ വിരിയുകയും കുഞ്ഞുങ്ങള്‍ കടലിലേക്കു നീങ്ങുകയും ചെയ്യുന്നു. ഒലിവ്- പച്ച നിറങ്ങളിലാണ് ഇവയുടെ പുറംതോട്. ഒലിവ് റിഡ്‌ലി ആമകള്‍ എന്ന പേര് ലഭിക്കാൻ കാരണവും അതുതന്നെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക