വിഷപ്പാമ്ബിനെ കഴുത്തില്‍ ചുറ്റി മദ്യപിച്ച്‌ ലക്കുകെട്ട വയോധികന്റെ അഭ്യാസം. അതിനിടയില്‍ രണ്ടുതവണ ഇയാളെ പാമ്ബ് കടിക്കുകയും ചെയ്തു.ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിലാണ് സംഭവം. പാമ്ബിനെ കഴുത്തില്‍ ചുറ്റി നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന ഇയാളുടെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വീട്ടുമുറ്റത്തെ കോഴിക്കൂടിനടുത്തേക്ക് പോയപ്പോഴാണ് ഇയാള്‍ക്ക് പാമ്ബിനെ കിട്ടിയത്. കോഴിക്കൂടിനടുത്തു കൂടി കടന്നു പോയപ്പോള്‍ പാമ്ബ് തന്നെ കടിച്ച ദേഷ്യത്തിലാണ് ഇയാള്‍ പാമ്ബിനെ പിടികൂടിയത്. മൂർഖൻ പാമ്ബിനെ പിടികൂടിയതിന് ശേഷം അതിനെ കഴുത്തില്‍ ചുറ്റിയും അലക്ഷ്യമായി കയ്യില്‍ പിടിച്ചുമൊക്കെ ഇയാള്‍ ഗ്രാമത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഉടൻതന്നെ വൈദ്യസഹായം തേടണമെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ അതൊന്നും ശ്രദ്ധിക്കാതെ “നീ എന്നെ കടിക്കുമോ?” എന്ന് ചോദിച്ചു കൊണ്ട് പാമ്ബിനെ കഴുത്തില്‍ ചുറ്റി നടക്കുകയായിരുന്നു. സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർക്ക് നേരെ പാമ്ബിനെ എറിയാനും ഇയാള്‍ ശ്രമിച്ചു. ഇതിനിടയില്‍ പാമ്ബ് ഇയാളെ വീണ്ടും കടിച്ചു. അതോടെ, നാട്ടുകാർ പാമ്ബിനെ ഇയാളില്‍ നിന്ന് പിടിച്ചു വാങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാളിപ്പോള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തെന്നും ചികിത്സയിലാണെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കോനസീമ ജില്ലയിലെ മമ്മിടിവാരത്ത് ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിലാണ് സംഭവം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക