ബിഗ് ബോസ് മലയാളം സീസണ്‍ 7ല്‍ നിന്ന് സ്വയം വാക്കൗട്ട് നടത്തിയ നടിയും അവതാരകയുമായ രേണു സുധി ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു.ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ മാനസിക സമ്മർദ്ദങ്ങളുമാണ് ഷോയില്‍ നിന്ന് പുറത്തുവരാൻ തന്നെ പ്രേരിപ്പിച്ചതെന്ന് രേണു സുധി വ്യക്തമാക്കി. ഷോയുടെ തുടക്കം മുതല്‍ പുറത്താവുമെന്ന് പ്രവചിക്കപ്പെട്ട പേരുകളിലൊന്നായിരുന്നു രേണുവിന്റേത്.

ആദ്യ ആഴ്ചകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചെങ്കിലും പിന്നീട് ടാസ്കുകളില്‍ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ലെന്ന് രേണു സമ്മതിച്ചു. പലതവണ ബിഗ് ബോസിനോട് വീട്ടില്‍ പോകാൻ താൻ ആവശ്യപ്പെട്ടിരുന്നതായും അവർ കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഞാൻ ഓക്കെ അല്ല. മൈൻഡ് ഔട്ട് ആണ്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ട്. സുധിച്ചേട്ടൻ മരിച്ചതിന്റെ ട്രോമയിലായിരുന്നു. ഷോയില്‍ വന്നപ്പോള്‍ വീണ്ടും ആ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു. അതുകൊണ്ടാണ് ഞാൻ ഇറങ്ങിപ്പോന്നത്,” രേണു പറഞ്ഞു.താൻ ബിഗ് ബോസ് മെറ്റീരിയലല്ലെന്ന് പറഞ്ഞവർക്ക് മുന്നില്‍ ഒരു ദിവസമെങ്കിലും ലാലേട്ടൻ തന്നെ ഷോയില്‍ നിർത്തിയെന്ന് കാണിക്കാനാണ് താൻ ശ്രമിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഒരു മാസവും അഞ്ച് ദിവസവുമാണ് താൻ ഷോയില്‍ നിന്നത്. ഇത് തനിക്കെതിരെ സംസാരിച്ചവർക്കുള്ള മറുപടിയാണെന്നും രേണു സുധി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക