മറുനാടന്‍ മലയാളി എഡിറ്റർ ഷാജന്‍ സ്കറിയക്ക് എതിരായി രേണു സുധി ഉയർത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി മറുനാടന്‍ ടീം. ‘എല്ലാവരേയും പേടിപ്പിക്കുന്നത് പോലെ എന്നേയും പേടിപ്പിക്കുകയാണോ? എനിക്ക് മാപ്പ് തരാന്‍ നിങ്ങളാരാണ്, നന്മമരമായി സ്വയം ചിത്രീകരിക്കുകയാണ്. മതില്‍ പണിയാന്‍ 45000 രൂപ തന്നിട്ടുണ്ടെങ്കില്‍ അതിന് പ്രമോഷന്‍ നടത്തിയിട്ടില്ലേ? എന്നൊക്കെയായിരുന്നു സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ രേണു സുധിയും അച്ഛൻ തങ്കച്ചനും ചോദിച്ചത്.

ഇത്തരം ആരോപണങ്ങള്‍ക്കാണ് മറുനാടന്‍ ടീം ഇപ്പോള്‍ മറുപടിയുമായി എത്തിയിരിക്കുന്നത്. ‘മതില്‍ പണിതതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഇരുവരും ഉന്നയിക്കുന്നത്. 24 ന്യൂസിനോടും ഫ്ലവേഴ്സിനോടും മറുനാടന്‍ മലയാളിക്ക് വിരോധം ഉണ്ട്. അതുകൊണ്ടാണ് ഈ പ്രശ്നങ്ങള്‍ കുത്തിപ്പൊക്കുന്നത് എന്നുമാണ് അവർ പറഞ്ഞ് വെക്കുന്നത്’ മറുനാടന്‍ മലയാളിയിലെ മാധ്യമപ്രവർത്തകയായ മനൂജ മൈത്രി പറയുന്നു.തങ്കള്‍ക്ക് ഒരിക്കലും സ്വപ്നം കാണാന്‍ കഴിയാത്ത വീടാണ് ഇതെന്നും വളരെ അധികം ഇഷ്ടപ്പെട്ടെന്നുമെല്ലാം പറയുന്ന രേണു സുധിയെ നേരത്തേയുള്ള അഭിമുഖങ്ങളില്‍ കാണാന്‍ സാധിക്കും. വീട് നിർമ്മാണം വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഒന്നും പറയാനില്ലാത്ത വിധം സൂപ്പറായിട്ടാണ് നിർമ്മാണം മുന്നോട്ട് പോകുന്നതെന്നും രേണു സുധിയുടെ അച്ഛന്‍ തങ്കച്ചനും പറയുന്നു.ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ രേണു സുധി ഈ വീട് ചോരുന്നുവെന്ന് ഒരു യൂട്യൂബ് ചാനലിനോട് പറയുന്നു. അത് വലിയ വിവാദമാകുന്നു. തുടർന്ന് വീട് നിർമ്മിച്ച്‌ നല്‍കിയ കെഎച്ച്‌ഡിഇസി എന്ന കൂട്ടായ്മയുടെ ഫിറോസ് തന്നെ വിഷയത്തില്‍ പ്രതികരിച്ചു. രേണു സുധി തങ്ങളെ വിളിച്ച്‌ ബള്‍ബ് മാറ്റണം, ഫാന്‍ മാറ്റണം എന്നൊക്കെ പറപ്പോള്‍ നാട്ടില്‍ നിന്ന് തന്നെ ആരെയെങ്കിലും വിളിച്ച്‌ അത് പരിഹരിക്കാനാണ് പറഞ്ഞതെന്നും ഫിറോസ് വ്യക്തമാക്കി. അതിന് ശേഷം ലൂബേഴ്സ് വഴിയുള്ള ചോർച്ചയും അദ്ദേഹം പരിഹരിച്ച്‌ നല്‍കുന്നുണ്ട്.ഫിറോസ് എന്ന് പറയുന്നത് മനുഷ്യസ്നേഹിയായ ഒരു വ്യക്തിയാണ്. നമ്മളൊക്കെ സ്വന്തമായി ഒരു വീട് വെക്കാന്‍ കഷ്ടപ്പെടുമ്ബോള്‍ മറ്റൊരാള്‍ക്ക് വീട് വെച്ചു നല്‍കുകയാണ് അദ്ദേഹത്തിന്റെ കൂട്ടായ്മ. ആദ്യ ഫ്ളവേഴ്സ് ടിവിയാണ് സുധിയുടെ മക്കള്‍ക്ക് ഒരു വീട് എന്നതുമായി മുന്നോട്ട് വരുന്നത്. പിന്നീർ അവർ ഇതില്‍ നിന്നും പിന്മാറുന്ന സാഹചര്യത്തില്‍ കെഎച്ച്‌ഡിഇസി എന്ന കൂട്ടായ്മ ഇത് ഏറ്റെടുക്കുകയായിരുന്നുവെന്നും മറുനാടന്‍ പറയുന്നു.സന്നദ്ധപ്രവർത്തനത്തിലൂടേയും നിരവധി ആളുകള്‍ സ്പോണ‍സർ ചെയ്തുമൊക്കെയാണ് ആ വീടിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത്. അത്തരത്തില്‍ ആദ്യ ഘട്ടത്തില്‍ വീട്ടിലേക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങാനായി മറുനാടന്‍ മലയാളി 50000 രൂപ നല്‍കുന്നു. തുടർന്നാണ് ചുറ്റുമതില്‍ പണിയേണ്ട കാര്യം അറിയുന്നത. അതിനായി 1.19 ലക്ഷം രൂപയും മറുനാടന്‍ മലയാളി കൊടുക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക